വെള്ള വസ്ത്രങ്ങൾ എന്നെന്നും നിറം മങ്ങാതെ വെട്ടി തിളങ്ങുവാൻ ഇത്രയും ചെയ്താൽ മതിയാകും, അറിവ്

വെള്ള വസ്ത്രങ്ങൾ എന്നെന്നും നിറം മങ്ങാതെ വെട്ടി തിളങ്ങുന്നത് ആയിരിക്കുവാൻ ഇത്രയും ചെയ്താൽ മതിയാകും.

കുറച്ചുനാൾ ഉപയോഗിച്ചു കഴിയുമ്പോൾ തന്നെ കളർ മങ്ങി വേറെ ഒരു തരം വെള്ള ആയി മാറുന്നത് വെള്ള വസ്ത്രങ്ങളുടെ കുഴപ്പമാണ്, എന്നാൽ നമ്മൾ അത് കഴുകാൻ ഉപയോഗിക്കുന്ന വെള്ളത്തിൽ കൊച്ചുകൊച്ചു കാര്യങ്ങൾ ചേർന്നിരുന്നാൽ ഇത് എന്നും പുതിയത് പോലെ തന്നെ നിൽക്കും.

അപ്പോൾ ഇനി വെള്ള വസ്ത്രങ്ങൾ കഴുകുമ്പോൾ ഒരു ബക്കറ്റ് എടുത്ത് വസ്ത്രം മുങ്ങുന്ന രീതിയിൽ അത്രയും വെള്ളം ഒഴിക്കണം (അങ്ങനെ വെള്ളം ഒഴിക്കുമ്പോൾ ആ വെള്ളത്തിൽ പകുതി പച്ചവെള്ളവും പിന്നെ പകുതി അത്യാവശ്യം ചൂടുള്ള വെള്ളവും ഒഴിക്കണം), ശേഷം കാൽ കപ്പ് വാഷിംഗ് പൗഡറും, അര ടേബിൾ സ്പൂൺ ബേക്കിംഗ് സോഡയും, മൂന്ന് ടേബിൾസ്പൂൺ വിനാഗിരിയും വെള്ളത്തിൽ ചേർത്ത് നല്ലപോലെ മിക്സ് ചെയ്യണം.

പിന്നെ അതിലേക്ക് മൂന്ന് ടേബിൾസ്പൂൺ പാൽ ഒഴിച്ച് മിക്സ് ചെയ്യണം, ഇത് ആർക്കും അറിയാത്ത ഉറപ്പായും നല്ലൊരു വ്യത്യാസം തരുന്ന രഹസ്യം ആണ് ഈ പാൽ ചേർക്കുന്നത്, ആയതിനാൽ ഒരിക്കലും അത് ഒഴിവാക്കരുത്.

ശേഷം ഈ വെള്ളത്തിലേക്ക് വസ്ത്രം അഞ്ചു മിനിറ്റ് നേരം മുക്കി വയ്ക്കണം, അഞ്ചു മിനിറ്റു കഴിയുമ്പോൾ അഴുക്കെല്ലാം കളയാനായി തുണിയെടുത്ത് ഒന്ന് കൂട്ടിച്ചേർത്തും തീരുമാവുന്നതാണ്, അപ്പോൾ ഇളകി ഇരിക്കുന്ന അഴുക്ക് എല്ലാം ഒന്നു പോയി കിട്ടും, അതിനു ശേഷം വീണ്ടും ആ വെള്ളത്തിൽ തന്നെ പതിനഞ്ച് മിനിറ്റ് അല്ലെങ്കിൽ അരമണിക്കൂർ മുക്കി വെക്കണം.

പിന്നെ വസ്ത്രം എടുത്തു നമ്മൾ സാധാരണ കഴുകുന്നത് പോലെ വാഷിംഗ് മെഷീനിലോ, അല്ലെങ്കിൽ കല്ലിലോ ഇട്ടു ഈ വസ്ത്രം കഴുകാവുന്നതാണ്. പിന്നെ അത് വെയിലത്തിട്ട് ഉണക്കി എടുത്താൽ പുതുപുത്തൻ പോലെ തന്നെ ഇരിക്കും.

Leave a Reply

Your email address will not be published. Required fields are marked *