കെഎസ്ഇബി അവരുടെ ഉപഭോക്താക്കൾക്ക് അനുകൂലമായി ജൂൺമാസത്തിൽ വരുത്തിയ മാറ്റങ്ങൾ അറിയാതെ പോകരുത്

കെഎസ്ഇബി അവരുടെ ഉപഭോക്താക്കൾക്ക് അനുകൂലമായി ജൂൺ മാസത്തിൽ വരുത്തിയ മാറ്റങ്ങൾ അറിയാതെ പോകരുത്.

കെഎസ്ഇബി കണക്ഷൻ ഉള്ള ഗാർഹിക ഉപഭോക്താക്കൾക്ക് ലോക്ക് ഡൗൺ കാലയളവിൽ വന്നിരിക്കുന്ന കരണ്ട് ബില്ല് അത് എത്ര ആയാലും അത് രണ്ട് ഘട്ടമായി അടച്ചാൽ മതിയെന്നാണു അറിയിച്ചിരിക്കുന്നത്. അതായത് ആദ്യ ഘട്ടത്തിൽ പകുതി തുകയും അല്ലെങ്കിൽ അതിൽ കൂടുതലും, ബാക്കി പകുതി പിന്നീടും അടച്ചിരുന്നാൽ മതിയാകും. ഇതിനു വേണ്ടിയുള്ള അപേക്ഷ ജൂൺ 15ന് മുൻപ് കെഎസ്ഇബി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.

അതുപോലെ സ്ലാബ് മാറിയതുകൊണ്ട് തന്നെ ഈ സമയങ്ങളിൽ വന്ന കറണ്ട് ബില്ല് ഒരുപാട് അധികം ആണെന്ന് പലരും പരാതിപ്പെട്ടിരുന്നു ആയതിനാൽ ആ പരാതി ഉടൻ തന്നെ പരിഹരിക്കുമെന്നും കെഎസ്ഇബി അറിയിച്ചു.

ഇനി വാണിജ്യ വ്യവസായിക മേഖലകളിൽ കരന്റ് ഉപയോഗിക്കുന്ന ആളുകൾക്ക് അതായത് വാണിജ്യ-വ്യവസായ ആശുപത്രികളിലെ മാർച്ച്, ഏപ്രിൽ, മെയ് മാസത്തെ കരണ്ട് ബില്ലിൻറെ എപ്പോഴത്തെയും നിശ്ചിത തുകയിൽ നിന്ന് 25% കുറച്ചിട്ടുണ്ട്, അപ്പോൾ ഫിക്സഡ് തുകയിൽ നിന്ന് 25% കുറച്ചിട്ടുള്ള ബിൽ തുക മാത്രം അവർ അടച്ചാൽ മതിയാകും, അതും ഡിസംബർ മാസത്തിനുള്ളിൽ ഈ ഫിക്സഡ് തുക അടച്ചാൽ മതിയാകും എന്നും പറഞ്ഞിട്ടുണ്ട്, ഇതിനായി യാതൊരു പലിശയും അവർ ഈടാക്കുകയില്ല. ഏറെ പേർ ഈ വിവരം അറിഞ്ഞിരിയ്ക്കും, എന്നാലും അറിയാത്തവർക്കായി ആണ് ഈയൊരു വാർത്ത സമർപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *