ഇനി പി.എം കിസാൻ സമ്മാൻ നിധിയിൽഓരോ റേഷൻ കാർഡിന് 2000 രൂപയിൽ നിന്ന് ഇനി 4000 രൂപ, അറിയാനായി

ഇനി പി.എം കിസാൻ സമ്മാൻ നിധിയിൽഓരോ റേഷൻ കാർഡിന് 2000 രൂപ ലഭിക്കുന്ന സ്ഥാനത്ത് ഇനി 4000 രൂപ ലഭിക്കും.

നമുക്കറിയാം പി.എം കിസാൻ നിധിയിലേക്ക് പുതിയതായി അപേക്ഷ വയ്ക്കുവാൻ ഇപ്പോൾ സാധിക്കുന്നതാണ്, ആയതിനാൽ അക്ഷയ കേന്ദ്രങ്ങളിൽ അല്ലെങ്കിൽ ഓൺലൈൻ ആയിട്ടു നിങ്ങൾക്ക് അപേക്ഷ പൂരിപ്പിച്ച് അത് ഡൗൺലോഡ് ചെയ്തു പ്രിൻറ് എടുത്തു മറ്റു രേഖകളോടു ഒപ്പം തൊട്ടടുത്തുള്ള കൃഷിഭവനിൽ കൊണ്ട് കൊടുക്കാവുന്നതാണ്.

എന്നാൽ മുൻപ് ഒരു റേഷൻ കാർഡ് ഡീറ്റെയിൽസ് വച്ച് ഒരു അപേക്ഷ മാത്രമേ കൊടുക്കാൻ സാധിക്കുകയുണ്ടായിരുന്നുള്ളൂ, എന്നാൽ ഇപ്പോൾ കേന്ദ്ര സർക്കാരിൻറെ പുതിയ തീരുമാനം അനുസരിച്ച് ഒരു റേഷൻകാർഡിൽ തന്നെ രണ്ടും മൂന്നും കുടുംബങ്ങൾ ഒക്കെ ഉള്ളവർ ഉണ്ടായേക്കാം, അപ്പോൾ ഒരേ കാർഡ് ഉപയോഗിക്കുന്ന കുടുംബങ്ങൾക്ക് വേറെ വേറെ കൃഷിഭൂമി ഉണ്ടെങ്കിൽ അവർക്കും ഈ റേഷൻകാർഡിന്റെ രേഖകൾ വച്ചുതന്നെ അപേക്ഷിക്കാവുന്നതാണ്.

ഇത് മുൻപ് കൃഷി ഭൂമി ഉണ്ടായിട്ടും ഒരു റേഷൻ കാർഡ് മാത്രമേ കുടുംബത്തിൽ ആകെ ഉള്ളൂ എന്ന കാരണത്താൽ അപേക്ഷിക്കാൻ സാധിക്കാത്തവർക്ക്‌ വലിയ ഒരു അവസരം ആണ്.

അക്ഷയകേന്ദ്രങ്ങളിലോ ജനസേവ കേന്ദ്രങ്ങളിലോ പോയി ഇതിനായി അപേക്ഷിക്കാവുന്നതാണ്, ശേഷം അവിടെ നിന്ന് അപേക്ഷകൾ പ്രിൻറ് എടുത്ത് ഒപ്പം കരം അടച്ച റസീത്, ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക്, റേഷൻ കാർഡ് എന്നിവയുടെ പകർപ്പ് എല്ലാം ചേർത്ത് നിങ്ങളുടെ അടുത്തുള്ള കൃഷിഭവനിൽ കൊണ്ട് സമർപ്പിച്ചാൽ മതി. മേൽപറഞ്ഞ കാരണത്താൽ അപേക്ഷിക്കാൻ സാധിക്കാത്തവർക്ക്‌ ഇൗ വിവരം ഉപകാരപ്രദം ആകട്ടെ.

Leave a Reply

Your email address will not be published. Required fields are marked *