ബർത്ത് സർട്ടിഫിക്കറ്റ്, ഡെത്ത് സർട്ടിഫിക്കറ്റ്, മാരേജ് സർട്ടിഫിക്കറ്റ് എന്നിവ ഓൺലൈനിലുണ്ട്

ബർത്ത് സർട്ടിഫിക്കറ്റ്, ഡെത്ത് സർട്ടിഫിക്കറ്റ്, മാരേജ് സർട്ടിഫിക്കറ്റ് എന്നിവ ഓൺലൈനിലൂടെ ഡൗൺലോഡ് ചെയ്യാം.

ബർത്ത് സർട്ടിഫിക്കറ്റ്, ഡെത്ത് സർട്ടിഫിക്കറ്റ്, മാരേജ് സർട്ടിഫിക്കറ്റ് എന്നിവയൊക്കെ കയ്യിലൊരു രേഖ ഉണ്ടെങ്കിൽ പോലും അതൊരു ഡിജിറ്റൽ ഫോർമാറ്റിൽ ആകുന്നത് വളരെ നല്ലതാണ്, അതാകുമ്പോൾ എന്തെങ്കിലും ആവശ്യം വന്നാൽ പെട്ടെന്ന് എടുത്തു കൊടുക്കാനും സാധിക്കുന്നതാണ് അതിനാൽ ഡിജിറ്റൽ സിഗ്‌നേച്ചറോട്‌ കൂടിയിട്ടുള്ള നിങ്ങളുടെ ബർത്ത് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ മറ്റു സർട്ടിഫിക്കറ്റ് ഓൺലൈൻ ആയി തന്നെ ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഇനി എന്തെങ്കിലും കാരണവശാൽ പേപ്പർ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഡിജിറ്റൽ സർട്ടിഫിക്കറ്റ് നിങ്ങളുടെ കയ്യിൽ ഇല്ലെങ്കിൽ ഉടനെ തന്നെ വെബ്സൈറ്റിൽ പോയി ഫ്രീയായി ഡൗൺലോഡ് ചെയ്യുവാനും സാധിക്കും.

ഈ സർട്ടിഫിക്കറ്റ് പേപ്പർ സർട്ടിഫിക്കറ്റ് പോലെതന്നെ വാലിഡിറ്റി ഉള്ളതിനാൽ ഒപ്പം ബാർകോഡ്, സിഗ്‌നേച്ചറും എല്ലാം ഇതിലും ഉള്ളതിനാൽ എന്താവശ്യത്തിന് വേണമെങ്കിലും ധൈര്യമായി ഉപയോഗിക്കാം. അപ്പോൾ ഇത് ഡൗൺലോഡ് ചെയ്യുവാനായി താഴെ ആദ്യ കമന്റിൽ കൊടുത്തിരിക്കുന്ന വെബ്സൈറ്റിൽ കയറി’സർട്ടിഫിക്കേറ്റ് സെർച്ച്’ എന്ന ഐക്കണിൽ ക്ലിക്ക് ചെയ്യാം അപ്പോൾ ഏത് സർട്ടിഫിക്കറ്റ് ആണോ വേണ്ടത് അത് സംബന്ധിച്ചുള്ള നിങ്ങളുടെ ഡിസ്ട്രിക്ട്, എവിടെയാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത് എന്നുവെച്ചാൽ അതിൻറെ ഡീറ്റെയിൽസ് കൊടുത്തു സബ്മിറ്റ് അടിച്ചു കഴിഞ്ഞാൽ, ഈ മൂന്ന് വിഭാഗങ്ങളുടെയും രജിസ്ട്രേഷൻ വർഷങ്ങൾ വരുന്നതാണ്.

അതിൽ ബർത്ത് സർട്ടിഫിക്കറ്റ് ആണ് വേണമെങ്കിൽ അതിന്റെ താഴെയുള്ള വർഷങ്ങളിൽ ഏത് വർഷമാണ് നിങ്ങൾ രജിസ്റ്റർ ചെയ്തത് എന്നുവച്ചാൽ അതിൽ ക്ലിക്ക് ചെയ്തു കുട്ടിയുടെ പേര്, ഡേറ്റ് ഓഫ് ബർത്ത്, ജെൻഡർ, അമ്മയുടെ പേര് എന്നിവ പേപ്പർ സർട്ടിഫിക്കറ്റിൽ കൊടുത്തതു പോലെ ടൈപ്പ് ചെയ്തു സെർച്ച് ചെയ്താൽ അത് വരുന്നതാണ്, ശേഷം അതിൽ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് കൊടുത്താൽ ഈസിയായി ഡിജിറ്റൽ ഫോർമാറ്റിൽ ഈ രേഖ ലഭിക്കും. ഇതുപോലെ തന്നെ നിങ്ങൾക്ക് സർട്ടിഫിക്കറ്റ് ഡെത്ത്, മാര്യേജ് സർട്ടിഫിക്കറ്റ് എന്നിവ എടുക്കുവാനും സാധിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *