സുരേഷ്ഗോപി എന്ന പച്ചയായ മനുഷ്യൻ, അമ്മയിൽ സുരേഷ് ഗോപി ഇല്ലാത്തതിന് കാരണവും വ്യക്തമാക്കുന്നു

താരസംഘടനയായ അമ്മയിൽ സുരേഷ് ഗോപി ഇല്ലാത്തതിന് കാരണവും, സുരേഷ് ഗോപിയെ പറ്റി ആരും പറഞ്ഞു കേട്ടിട്ടില്ലാത്ത മറ്റു ചില കാര്യങ്ങൾ പറഞ്ഞുകൊണ്ടുള്ള ആലപ്പി അഷ്റഫിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് തരംഗമാകുന്നു.അദ്ദേഹത്തിന്റെ പോസ്റ്റിൽ താര സംഘടനയെ അറിയിക്കാതെ ഗൾഫിൽ ഒരു പരിപാടി ചെയ്തതിനെ തുടർന്ന് സംഘടന രണ്ട് ലക്ഷം രൂപ സുരേഷ് ഗോപിയുടെ കയ്യിൽ നിന്ന് പിഴ ഈടാക്കിയതിനെത്തുടർന്നാണ് സുരേഷ് ഗോപി അമ്മ സംഘടനയിൽ നിന്ന് ഇറങ്ങി പോയതെന്ന് അഷ്റഫ് വ്യക്തമാക്കുന്നു. കൂടാതെ സിനിമാ ജീവിതത്തിൽ നിന്നും രാഷ്ട്രീയ ജീവിതത്തിൽ നിന്നും ഒഴിച്ചുള്ള സുരേഷ് ഗോപി എന്ന പച്ചയായ മനുഷ്യന്റെ ജീവിതത്തെ പറ്റി അഷ്‌റഫ് പറയുന്നുണ്ട്. പല ടെലിവിഷൻ ഷോകളിലും, വേദികളിലും സുരേഷ് ഗോപി എന്ന മനുഷ്യത്വമുള്ള മനുഷ്യൻറെ പ്രവർത്തികൾ നമ്മൾ ഒരുപാട് കണ്ടിട്ടുണ്ട്, എന്നാൽ അതിനെല്ലാം മാറ്റുകൂട്ടുന്ന നമ്മൾ അറിയാത്ത നമ്മലളെ അമ്പരപ്പിക്കുന്ന ഒരുപാട് കാര്യങ്ങൾ സുരേഷ് ചെയ്തിട്ടുണ്ട്, ഇപ്പോഴും ചെയ്തു കൊണ്ടിരിക്കുന്നുണ്ട്. സിനിമയിൽ ഉള്ളവർ തൻറെ പോക്കറ്റിൽ നിന്ന് പണം എടുത്തു മറ്റുള്ളവരെ സഹായിക്കാൻ ചിലവഴിക്കാൻ മടിക്കുമ്പോൾ, അതിൽ നിന്നും വ്യത്യസ്തമായ ഒരു മനുഷ്യനാണ് സുരേഷ് ഗോപി എന്ന് അഷ്‌റഫ് പറയുന്നു.

അകാലത്തിൽ പൊലിഞ്ഞുപോയ തൻറെ മകൾ ലക്ഷ്മിയുടെ പേരിലുള്ള ലക്ഷ്മി ഫൗണ്ടേഷനിലൂടെ ഒരുപാട് പാവപെട്ട കുട്ടികൾക്ക് ഒരു കൈത്താങ്ങ്, എൻഡോസൾഫാൻ ദുരിത ബാധിത കുടുംബങ്ങൾക്ക് പാർപ്പിടം, അനാഥ ജീവിതങ്ങൾക്ക് കിടപ്പാടം, പൊതുസമൂഹം അകറ്റി നിർത്തിയ മണ്ണിൻറെ മക്കളായ ആദിവാസികൾക്ക് സഹായം എത്തിച്ചു കൊടുത്ത ആദ്യ സിനിമാക്കാരൻ, ആദിവാസി കുടുംബങ്ങൾക്ക് സൗജന്യമായി സൗചാലയം, മാവേലിക്കരയിലൂടെ ഒരു നാൾ സഞ്ചരിച്ചു കൊണ്ടിരിക്കുമ്പോൾ കാൽ നഷ്ടപ്പെട്ട ഒരാളെ കണ്ടു അദ്ദേഹത്തിന് ഒരു ലക്ഷത്തിനും മീതെ ചിലവാക്കി കാൽ വച്ച് കൊടുത്തയാൾ, അങ്ങനെ പറഞ്ഞാൽ തീരാത്തത് ആണ് സുരേഷ് ഗോപി ചെയ്ത നന്മകൾ. ഇതെല്ലാം സ്വന്തം പോക്കറ്റിൽ നിന്ന് പണം എടുത്തിട്ട് ആണെന്ന് എല്ലാവരും ഓർക്കേണ്ടതാണ്, പക്ഷേ ഇതൊന്നും ഈ ഒരു വേദിയിലും സുരേഷ് ഗോപി എന്ന മനുഷ്യൻ പറഞ്ഞു നമ്മൾ കേട്ടിട്ടില്ല.

പ്രിയനടൻ രതീഷ് മരിക്കുമ്പോൾ അദ്ദേഹത്തിൻറെ കുടുംബം തീർത്തും അനാഥമായ ഒരു അവസ്ഥയിലായിരുന്നു, പറക്കമുറ്റാത്ത രണ്ട് പെൺകുട്ടികളും ആൺകുട്ടികളും ആയി രതീഷിന്റെ ഭാര്യ ഒറ്റക്കായിരുന്നു, ഇത് അറിഞ്ഞതോടെ തേനിയിൽ അവർക്കുണ്ടായ ബാധ്യതകൾ എല്ലാം തീർത്തു സ്ഥിരതാമസത്തിന് വീടൊരുക്കി കൊടുക്കുകയാണ് അദ്ദേഹം ചെയ്തത്. പിന്നീട് അവരുടെ പഠനവും വിവാഹവും എല്ലാം സുരേഷ്ഗോപിയാണ് അച്ഛനെപ്പോലെ നിന്ന് നടത്തിക്കൊടുത്തത്, എന്നാൽ അച്ഛനെ പോലെ അല്ല സ്വന്തം അച്ഛൻ തന്നെയായി ആണ് അവരെ സ്നേഹിച്ചിരുന്നതെന്നു രതീഷിൻറെ മകൾക്ക് നൂറു പവൻ അദ്ദേഹം സമ്മാനിച്ചതിലൂടെ മനസ്സിലാക്കാം. ഇങ്ങനെ എത്രയെത്ര നമ്മൾ അറിയാതെ പോയ കാര്യങ്ങളാണ് അദ്ദേഹം ചെയ്യുന്നതെന്ന്. എന്നാലും അദ്ദേഹം പല പേരിലും പരിഹസിക്കപ്പെടുകയും, പഴി കേൾക്കുകയും ഒക്കെ ചെയ്തിട്ടുണ്ട്, എന്നിരുന്നാലും വളരെയധികം ശക്തിയോടെ ആരോടും പരാതി ഇല്ലാതെയാണ് അദ്ദേഹം എപ്പോഴും ജീവിക്കുന്നത്. ഇങ്ങനെയുള്ള മനുഷ്യനെ എന്തായാലും ജഗദീശ്വരൻ അനുഗ്രഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *