ഷർട്ട് മുണ്ട് സാരികൾ എന്നിവയെല്ലാം വടിപോലെ നിൽക്കാൻ പത്ത് പൈസ ചിലവില്ലാതെ ഒരു വിദ്യ, അറിവ്

ഷർട്ട് മുണ്ട് സാരികൾ എന്നിവയെല്ലാം വടിപോലെ നിൽക്കാൻ പത്ത് പൈസ ചിലവില്ലാതെ ഒരു വിദ്യ, അതിനൊപ്പം വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഫാബ്രിക് സോഫ്റ്റ്നറും.

സ്റ്റീഫ് ആൻഡ് ഷൈൻ, അങ്ങനെ പലതരം ലിക്വിഡ്കൾ വാങ്ങിയിട്ടാണ് നമ്മൾ നമ്മുടെ സാരി ആയാലും മുണ്ട് ആയാലും ഷർട്ടുകൾ ആയാലും വടിപോലെ നിർത്തുന്നത്, വസ്ത്രങൾ പ്രത്യേകിച്ച് കോട്ടൻ ആണെങ്കിൽ വടി പോലെ നിന്നില്ലെങ്കിൽ കാണാൻ ഒരു ഭംഗിയും ഉണ്ടാവുകയില്ല, ആയതിനാൽ ഇത്തരം ലിക്വിഡ് നിർബന്ധമായും ആവശ്യമാണ്.

എന്നാൽ പത്ത് പൈസ ഇല്ലാതെ തന്നെ ഇതുപോലെ ഒരു സംഭവം വീട്ടിൽ ഉണ്ടാക്കിയെടുക്കാം, ഇൗ രീതി അറിഞ്ഞാൽ പിന്നെ പുറത്ത് നിന്ന് ഓരോന്ന് വാങ്ങി നിങൾ പൈസ കളയില്ല, ഇതിനായി ആകെ ആവശ്യമുള്ളത് മൈദ ആണ്, അത് നമ്മുടെ വീട്ടിൽ എല്ലാം ഉണ്ടാകും, സാധാ കഞ്ഞിവെള്ളം ഉപയോഗിക്കുകയാണെങ്കിൽ അതിൻറെ ഒരു മണവും എല്ലാം തുണിയിൽ പിടിച്ചിട്ട് ഉണ്ടാകും.

എന്നാൽ മൈദ മണം ഒന്നും ഇല്ലാത്തത് കൊണ്ടും വളരെ സ്റ്റിഫ് ആയി നിർത്താൻ സഹായിക്കുന്നു, ഇത് എങ്ങനെയാണ് ചെയ്യുന്നത് എന്ന് വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട് അതേപോലെതന്നെ ചെയ്യാൻ ശ്രമിക്കുക. പിന്നെ ഇതുകൂടാതെ വസ്ത്രങ്ങളിൽ നല്ല മണവും അതുപോലെതന്നെ സോഫ്റ്റ് ആകുവാൻ ഉള്ള ഒരു ലിക്വിഡ് കൂടി വീട്ടിൽ തയ്യാറാക്കുന്ന രീതി കാണിക്കുന്നുണ്ട് അത് നമ്മുടെ വീട്ടിലുള്ള സംഭവങ്ങൾ വെച്ച് തന്നെയാണ് ഉണ്ടാകുന്നത്.

അപ്പൊൾ ഇവ രണ്ടും നിങ്ങൾക്ക് ഏറെ സഹായകരമാകുന്ന വിദ്യ ആകും എന്ന് കരുതുന്നു, ഇഷ്ടപ്പെട്ടിട്ടുണ്ട് എങ്കിൽ പറയാൻ മടിക്കരുത്.