ഈ വിവരം അറിയാതെ നിങ്ങൾക്ക് സാമൂഹ്യ സുരക്ഷാ പെൻഷൻ ലഭിക്കാതെ പോകരുത്, വിശദമായി തന്നെ

ഈ വിവരം അറിയാതെ നിങ്ങൾക്ക് സാമൂഹ്യ സുരക്ഷാ പെൻഷൻ ലഭിക്കാതെ പോകരുത്.

പെൻഷൻ പറ്റുന്ന ആളുകൾ ജീവിച്ചിരിപ്പുണ്ട് എന്ന് തെളിയിക്കുവാൻ ആയി സർക്കാർ മസ്റ്ററിംഗ് ഏർപ്പെടുത്തിയിരിക്കുന്നു, ഡിസംബറിൽ തുടങ്ങി ഫെബ്രുവരി പകുതിയോടെ നിങ്ങൾക്ക് മസ്ററിങ്ങ് ചെയ്യുവാനുള്ള അവസരം സർക്കാർ സജീകരിച്ചിരുന്നു.

അക്ഷയ കേന്ദ്രങ്ങൾ വഴിയും, തളർന്നുകിടക്കുന്ന ആളുകളാണ് എങ്കിൽ പഞ്ചായത്തിൽ അറിയിച്ചിട്ടുണ്ടെങ്കിലും അവിടെനിന്ന് ആളു വന്നു നടത്തുകയായിരുന്നു പതിവ്.

ഇത്രയൊക്കെ സംവിധാനങ്ങൾ ചെയ്തിട്ടും ഏകദേശം അഞ്ച് ലക്ഷം പേർ ഇതുവരെ മസ്റ്ററിങ് നടത്തിയിട്ടില്ല, അതിൽ 90% പേരും ഈ പെന്ഷന് അനർഹരാണ് എന്നാണ് സർക്കാരിന് മനസ്സിലായിരിക്കുന്നു, അതായത് ജീവിച്ചിരിപ്പില്ലാത്തവരുടെ ബന്ധുക്കൾ ഈ പെൻഷൻ വാങ്ങുന്നു എന്ന നിഗമനത്തിൽ ആണ് എത്തിയിരിക്കുന്നത്.

പക്ഷേ ഒരുപാട് പേർ മസ്റ്ററിങ്ങ്നെ കുറിച്ച് അറിയാതെ പോയിട്ടും നടത്താത്തവരുണ്ട്, അവർക്കുവേണ്ടി ലോക്ക്‌ ഡൗണിന് ശേഷം ഒരുതവണകൂടി സർക്കാർ അവസരം നൽകുന്നുണ്ട്, പക്ഷേ അതിൻറെ തീയതി നിശ്ചയിച്ചിട്ടില്ല ആയതിനാൽ ഇതുവരെ മസ്റ്ററിങ് നടത്താത്തവർ തുടർന്നുള്ള പെൻഷനുകൾ മുടക്കമില്ലാതെ ലഭ്യമാകാൻ തീയതി നിശ്ചയിക്കുമ്പോൾ മസ്റ്ററിങ് നടത്തുക.

Leave a Reply

Your email address will not be published. Required fields are marked *