പഴയകാല അംബാസിഡർ കാർ ഒന്ന് മോഡിഫിക്കേഷൻ ചെയ്തു മാറ്റിയെടുക്കുന്ന ദൃശ്യങ്ങൾ കിടിലൻ തന്നെ

പഴയകാല അംബാസിഡർ കാർ ഒന്ന് മോഡിഫിക്കേഷൻ ചെയ്തു മാറ്റിയെടുക്കുന്ന ദൃശ്യങ്ങൾ കിടിലൻ തന്നെ. ഇന്ത്യയിലെ തന്നെ ആദ്യ വാഹനം നിർമ്മാതാവായ ഹിന്ദുസ്ഥാൻ മോട്ടോഴ്സിന്റെ അംബാസിഡർ ഒരുകാലത്ത് അടക്കിഭരിച്ചു വാണിരുന്ന ഒന്നായിരുന്നു. ഇപ്പോഴും മറ്റുപല കാറിനെകാളും ഏവർക്കും പ്രിയം അംബാസിഡർ കാർനോട് ഉണ്ട്.

അതിൻറെ ഒരു തലയെടുപ്പും മറ്റും ഒന്നിനും ലഭിക്കുകയില്ല എന്നാണ് പലരും പറയുന്നത്. ഇപ്പോൾ വീഡിയോയിൽ 2007 മോഡലിനെ മനോഹരമായി മോഡിഫൈ ചെയ്താണ് നിങ്ങളുടെ മുൻപിലേക്ക് എത്തിക്കുന്നത്. മോഡിഫൈ ചെയ്ത് എടുക്കുന്ന രീതി കാണാൻ തന്നെ ഒരു പ്രത്യേക രസമാണ്.മോഡിഫൈ ചെയ്യുക എന്ന് പറയുമ്പോൾ പെയിൻറിംഗ് മാത്രമല്ല എല്ലാ രീതിയിലും ഇതിനെ എല്ലാ മേഖലകളിലും മോഡിഫൈ ചെയ്തതിനാൽ ഗംഭീര ലുക്ക് തന്നെയാണ് ഇവ നൽകുന്നത്, 15 ഇഞ്ച് അലോയ് വീലുകൾ, പ്രൊജക്റ്റ് ടൈപ്പ് ഹെഡ്ലൈറ്റുകൾ, നവീകരിച്ച ഫ്രണ്ട് ഗ്രിൽ ക്രോമിയം ഫിനിഷിങ്, എല്ലാ വശത്തും ക്രോമിയം ഫിനിഷ്, വിശാലമായ സീറ്റുകൾ, സ്പോർട്ടി സ്റ്റിയറിങ് മാരുതി സെന്നിന്റെ പോലെയുള്ള ഡാഷ് ബോർഡ്, പവർ വിൻഡോ റിവേഴ്സ് ക്യാമറ എന്നിവയെല്ലാം ആണ് ഈ കാറിനെ ഇത്രയും മനോഹരമാക്കിയത്, ഏറെ ആശ്ചര്യകരമായ കാര്യം എന്താണെന്ന് വെച്ചാൽ 70000 രൂപയ്ക്കാണ് പഴയ 2007 മോഡൽ കാർ വാങ്ങിയതിൽ, അതിൽ 380000 രൂപയുടെ മോഡിഫിക്കേഷൻ നടത്തി അതിഗംഭീരം ആക്കിയിരിക്കുകയാണ്. കൂടുതൽ വിശേഷങ്ങൾ നിങ്ങൾക്കായി കാണിച്ചുതരുന്നു എന്തായാലും ഈ ഒരു ലുക്ക് അടിപൊളി തന്നെ, ഇഷ്ടപെടുമെന്നു കരുതുന്നു.