ലോക്ക് ഡൗണിലെ കെ.എസ്.ഇ.ബി ബില്ല് തിരുത്തിക്കൊണ്ട് ആർക്കൊക്കെ പണം തിരിച്ചു നൽകും? അറിയാം

ലോക്ക് ഡൗണിലെ കെ.എസ്.ഇ.ബി ബില്ല് തിരുത്തിക്കൊണ്ട് ആർക്കൊക്കെ പണം തിരിച്ചു നൽകും എന്ന് ഒന്ന് അറിഞ്ഞിരിക്കാം.

ലോക്ക് ഡൗൺ സമയത്ത് ഒരുപാട് ആനുകൂല്യങ്ങൾ നമുക്ക് ലഭിച്ചിട്ടുണ്ടാകും, എന്നിരുന്നാലും ഏറ്റവും കൂടുതൽ വിഷമം വന്ന ഒരു കാര്യം ആയിരുന്നു കെഎസ്ഇബി ബില്ലിന്റെ കുത്തനെയുള്ള കയറ്റം, ഇതിനെ സംബന്ധിച്ച് ഒരുപാട് പരാതികളാണ് കെഎസ്ഇബി ഓഫീസുകളിൽ വന്നിട്ടുള്ളത്. പെട്ടെന്നുണ്ടായ ഈ വർധനവ് ആർക്കും ഉൾക്കൊള്ളാൻ സാധിക്കാത്തതു കൊണ്ടുതന്നെ കെഎസ്ഇബി ഇതിൽ കൃത്രിമം കാണിച്ചു എന്ന് ഒരുപാട് പരാതിയും ഉയർന്നു വന്നു.

നിങ്ങളുടെ കരണ്ട് ബില്ലിലും അതുപോലെ ഒരു കൃത്രിമമായ വർദ്ധനവ് വന്നിട്ടുണ്ടെങ്കിൽ തീർച്ചയായും നീതി ലഭിക്കണമെങ്കിൽ പരാതിപ്പെടേണ്ടതുണ്ട് അതായത് നമ്മുടെ ഭാഗത്തുനിന്ന് അല്ലാതെ കെഎസ്ഇബി ഓഫീസിൻറെ ഭാഗത്തുനിന്ന് ബില്ല് എമൗണ്ട് എഴുതിയപ്പോൾ വർധനവ് കൂടിയതാണെന്ന് ഉറപ്പുള്ളവർ കെഎസ്ഇബി ഓഫീസിൽ പോയി പരാതി സമർപ്പിക്കുക, ഇതിനെത്തുടർന്ന് അവർ ചെക്ക് ചെയ്യുന്നതായിരിക്കും.

പിന്നെ കെഎസ്ഇബി ഉദ്യോഗസ്ഥർ പറയുന്നത് നിങ്ങളുടെ വീടുകളിലെ വയറിങ്ങിനു ഉള്ള പ്രശ്നം മൂലമാണ് മീറ്റർ റീഡിങ് കൂടുതൽ കാണിക്കുന്നത് എന്നൊക്കെയാണ്, ആയതിനാൽ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ ഉടനെ തന്നെ കെഎസ്ഇബി ഓഫീസുകളിൽ പോയി 150 രൂപ കൊടുത്ത് ഒരു സെക്കൻഡ് ഹാൻഡ് മീറ്റർ വീട്ടിൽ ഘടിപ്പിക്കുവാൻ ആവശ്യപ്പെടുക, തുടർന്ന് മീറ്ററിൽ ആണ് പ്രശ്നം എന്ന് മനസ്സിലാക്കിയാൽ തീർച്ചയായും നിങ്ങൾക്ക് ആ തുക ബില്ല് അമൗണ്ടിൽ നിന്ന് കുറച്ച് നൽകുന്നതായിരിക്കും.

പിന്നെ ലോക്ക് ഡൗൺ മൂലം ഒരുപാട് ഷോപ്പുകൾ അധികകാലം അടഞ്ഞുകിടന്നുതുകൊണ്ട് അവർക്ക് വരുന്ന ബിൽ തുകയിൽ ഫിക്സഡ് എമൗണ്ടിൽ നിന്ന് 25% കുറച്ചിട്ടുണ്ട് ബാക്കി വരുന്ന എമൗണ്ട് ആഗസ്റ്റ് മാസത്തിനുള്ളിൽ അടച്ചാൽ മതിയെന്നു ആണ് കെഎസ്ഇബി ചെയർമാൻ പറഞ്ഞിരിക്കുന്നത്. അതുകൂടാതെ ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ വരാൻപോകുന്ന ബില്ലിലെ തുക കുറവായിരിക്കും എന്നുകൂടി അദ്ദേഹം പറഞ്ഞിട്ടുണ്ട്, അത് എത്ര ശരിയാണ് എന്ന് നമുക്ക് കണ്ടറിയേണ്ടതുണ്ട്.

അപ്പോൾ ഈ കൂടിയ കരണ്ട് ബില്ല് വന്നതുകൊണ്ട് ആണ് നമ്മൾ കറണ്ട് ബില്ല് തന്നെ മൊത്തമായി ഒന്ന് വിശകലനം നടത്തിയത്, അതിൽ ഒരുപാട് ഡീറ്റെയിൽസ് അടങ്ങിയിട്ടുണ്ട്, ആയതിനാൽ അത് എന്തൊക്കെയാണെന്നും എങ്ങനെയൊക്കെയാണ് കറണ്ട് വില കൂടുന്നതും കുറയുന്നതും എല്ലാം പറഞ്ഞുകൊണ്ട് മറ്റൊരു പോസ്റ്റ് ഉടനെ വരുന്നതായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *