ഉപയോഗിച്ചതു കൊണ്ടാണ് ഈ മാസം ഇത്രയും കറണ്ട് ബില്ല് വന്നിട്ടുള്ളതെന്ന് കരുതി ഇരിക്കുകയാണോ നിങ്ങൾ?

നമ്മൾ കറണ്ട് ഉപയോഗിച്ചതു കൊണ്ടാണ് ഈ മാസം ഇത്രയും കറണ്ട് ബില്ല് വന്നിട്ടുള്ളതെന്ന് ആശ്വസിച്ച ഇരിക്കുകയാണോ നിങ്ങൾ?., എങ്കിൽ തീർച്ചയായും നിങ്ങൾ ഈ കാര്യം അറിഞ്ഞിരിക്കണം.

ലോക്ക് ഡൗണിന് വന്ന കരണ്ട് ബിൽ എത്രത്തോളം ആണെന്ന് നമുക്ക് എല്ലാവർക്കും അറിയാം, മുൻകാലങ്ങളെ ഒഴിച്ച് ഭൂരിഭാഗം പേർക്കും അത് കൂടിയിട്ടുണ്ടാകും, ഇതിനെ സംബന്ധിച്ച് ഒരുപാട് പരാതികൾ കെ.എസ്.ഇ.ബി ഓഫീസുകളിൽ വന്നിട്ടുണ്ട്, ഒപ്പം ഒരുപാട് ചർച്ചകളും ഇതിനെ തുടർന്ന് മാധ്യമങ്ങളിൽ നടക്കുന്നുണ്ട്.

കെ.എസ്.ഇ.ബിയുടെ ഭാഗത്തു നിന്ന് ഉള്ള തെറ്റ് കൊണ്ടാണ് ഇത്രയും തുക കൂടിയതെന്ന് പറയുമ്പോൾ നമുക്ക് തെളിയിക്കാൻ പറ്റാത്ത ന്യായീകരണങ്ങൾ ആണ് അവർ നൽകുന്നത്, അതായത് വയറിങ്ങിൻറെ പ്രശ്നം മൂലം ഒക്കെയാണ് ഇങ്ങനെ റീഡിങ് കൂടിയത് എന്നുള്ള ന്യായീകരണങ്ങൾ ആണ്.

ഇതൊക്കെ പറഞ്ഞാലും സെലിബ്രിറ്റീസ് വരെ കറണ്ട് ബില്ലിനെ ചൊല്ലി മാധ്യമങ്ങളിൽ ചർച്ചകൾ നടത്തി കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ അതിനു മറുപടിയും കൊടുത്തിട്ടുണ്ട്, എന്നാൽ അതിൽ എടുത്തു പറയേണ്ട 2 സെലിബ്രിറ്റിസിന്റെ കാര്യമാണ് നമ്മളെ ചിന്തിപ്പിക്കുന്നത്, അല്ലെങ്കിൽ നമ്മൾ ചിന്തിക്കേണ്ടത്.

അതിൽ ആദ്യത്തേത് മണിയൻപിള്ള രാജുവിൻറെ ആണ്, അദ്ദേഹം ഈ ലോക്ക് ഡൗൺ കാലയളവിൽ 42000 രൂപക്കു മേലെയാണ് ബിൽ വന്നതെന്നും, ഇത് കെ.എസ്.ഇ.ബിയുടെ അപാകത മൂലം തന്നെയാണ് ഇത്രയും തുക ഉയർന്നതെന്ന് അദ്ദേഹം പറഞ്ഞപ്പോൾ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ പറഞ്ഞത് ഇങ്ങനെയാണ്., നിങ്ങളുടെ വീട്ടിൽ എല്ലാവിധ വൈദ്യുതി ഉപകരണങ്ങളും ഉണ്ടായിരിക്കും അതെല്ലാം നിങ്ങൾ പ്രവർത്തിപ്പിക്കുകയും ചെയ്തിട്ടുണ്ടാകും, അതുകൊണ്ടാണ് നിങ്ങൾ വൈദ്യുതി ഉപയോഗിച്ച്തുകൊണ്ട് മാത്രമാണ് ഈ തുക ബിൽ ആയി വന്നതെന്നും ആയിരുന്നു.

ഇങ്ങനെ ഒരു മറുപടിയിൽ തൃപ്തിപ്പെടുക എന്നല്ലാതെ തിരിച്ച് ഒന്നും പറയാൻ നമുക്ക് സാധിച്ചെന്നുവരില്ല, കാരണം നമ്മള് വീട്ടിൽ താമസിക്കുന്നതു കൊണ്ടുതന്നെ നമ്മൾ തീർച്ചയായും വൈദ്യുതി ഉപയോഗിച്ചിട്ടുണ്ടാകും അത് എത്ര അളവിൽ ഉപയോഗിച്ചു എന്നതിൻറെ കണക്കൊന്നും നമ്മുക്ക് ഇല്ലാത്തതുകൊണ്ട് തന്നെ തിരിച്ച് ഒന്നും പറയാൻ സാധിക്കുകയില്ല.

എന്നാൽ രണ്ടാമത്തെ കാര്യം മധുപാൽ എന്ന നടൻറെ ആയിരുന്നു, അദ്ദേഹത്തിന് ലോക്ക് ഡൗൺ കാലയളവിൽ 5000 രൂപയ്ക്ക് മേലെയാണ് കറണ്ട് ബില്ല് വന്നത്, എന്നാൽ അദ്ദേഹം പറയുന്നു ഫെബ്രുവരി മാസം മുതൽ അദ്ദേഹം ആ വീട്ടിൽ താമസിച്ചിരുന്നില്ല എന്നും വീട് അടഞ്ഞു കിടക്കുകയായിരുന്നു എന്നതാണ്, ഇങ്ങനെ ഒരാൾ പറയുമ്പോൾ തീർച്ചയായും കെ.എസ്.ഇ.ബിക്ക് ഉത്തരംമുട്ടി പോവുകയും, പിന്നീട് ആ കാര്യം പരിഹരിക്കാമെന്ന് പറഞ്ഞു ഉദ്യോഗസ്ഥൻ വന്ന് വീണ്ടും ചെക്ക് ചെയ്തപ്പോൾ അദ്ദേഹത്തിൻറെ 5000 രൂപയുടെ മേലുള്ള കറണ്ട് ബില്ല് വെറും 300 രൂപയായി ചുരുങ്ങി.

ഇതിലൂടെ തന്നെ ഒരുപാട് കൃത്രിമങ്ങൾ നടക്കുന്നുണ്ടെന്ന് മനസ്സിലാക്കാം, ആയതിനാൽ നമ്മൾ കറണ്ട് ഉപയോഗിച്ചതുകൊണ്ടു തന്നെയാണ് ഇത്രയും ബില്ല് വന്നതെന്ന് ഉള്ള കാര്യം തൃപ്തിപ്പെടാതെ തോന്നുന്നുണ്ടെങ്കിൽ തീർച്ചയായും പരാതിപ്പെടേണ്ടത് തന്നെയാണ്, കാരണം അതിനുള്ള അവകാശം നമുക്ക് ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *