50 ഇന്ത്യൻ സൈന്യങ്ങളും 250 ചൈനീസ് പട്ടാളവും.. ഒടുവിൽ നമ്മൾ ചൈനയേയും വന്ന വഴിക്ക് ഓടിച്ചു

50 ഇന്ത്യൻ സൈന്യങ്ങളും 250 ചൈനീസ് പട്ടാളവും.. ഒടുവിൽ നമ്മൾ ചൈനയേയും വന്ന വഴിക്ക് തന്നെ ഓടിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ഇന്ത്യ ചൈന സംഘർഷത്തിൽ നിന്ന് നമുക്ക് അഭിമാനിക്കാവുന്ന വാർത്തകളാണ് പുറത്തുവരുന്നത്.

ഇന്ത്യയും ചൈനയും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ഇന്ത്യൻ പക്ഷത്ത് 50 സൈനികരും, എന്നാൽ ചൈന പക്ഷത്ത് 250 സൈനികരും ആണ് ഉണ്ടായിരുന്നത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു പെട്രോളിങ്ങിന് ഇന്ത്യൻ സൈനികർ അതിർത്തിയിൽ എത്തിയത്, തുടർന്ന് 250 സൈനികരുമായി നടന്ന സംഘർഷത്തിലാണ് ഇന്ത്യയിലെ 20 ജവാന്മാർ വീരമൃത്യു വരിച്ചതും നാലു ജവാൻ ഇപ്പോഴും അപകട തീവ്രപരിചരണവിഭാഗത്തിൽ ഉള്ളതും.

എന്നാൽ ചൈനീസ് പക്ഷത്ത് നാല്പതിലധികം പേർ മരിച്ചു എന്ന് ഇന്ത്യയും, മുപ്പത്തിലധികം പേര് അപകടപ്പെട്ടിട്ടുണ്ടെന്നും ചൈനീസ് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസി വെളിപ്പെടുത്തിയത്.

എന്നാൽ ഈ കണക്കുകളൊന്നും ചൈന നിഷേധിക്കുന്നില്ല എന്നതാണ്, കൂടാതെ അവരുടെ മരണസംഖ്യയും അപകട സംഖ്യയും ഒന്നും ഇതുവരെ അവർ വെളിപ്പെടുത്തിയിട്ടില്ല എന്നത് മറ്റൊരു കാര്യം.

ഇതിലൂടെ 50 പേരുണ്ടായിട്ടും ചൈനയുമായി ഏറ്റു മുട്ടി വിജയിച്ച ഇന്ത്യൻ സേനക്ക് നല്ലൊരു സല്യൂട്ട് നൽകാം, ഒപ്പം വീര മൃത്യുവരിച്ച ധീരജവാന്മാർക്ക് നിത്യശാന്തി നേരാം.

നമുക്കുവേണ്ടിയും നമ്മുടെ നാടിനുവേണ്ടിയും ജീവൻ പോലും നോക്കാതെ അതിർത്തിയിൽ കാവൽ നിൽക്കുന്നവരെ ഓർത്തു നമുക്ക് അഭിമാനിക്കാം, ഒപ്പം ഒരു ഇന്ത്യൻ പൗരൻ ആണെന്നതിൽ സന്തോഷിക്കുകയും ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *