ഇനി നമ്മുടെ വാട്സാപ്പിലൂടെയും പണം അയക്കുകയും സ്വീകരിക്കുകയും ചെയ്യാം, ഏറ്റവും പുതിയ അപ്ഡേഷൻ

ഇനി നമ്മുടെ വാട്സാപ്പിലൂടെയും പണം അയക്കുകയും സ്വീകരിക്കുകയും ചെയ്യാം, ഏറ്റവും പുതിയ അപ്ഡേഷൻ വന്നു കഴിഞ്ഞിരിക്കുന്നു. നമ്മൾ ഇത്രയും കാലം മെസ്സേജ് ചെയ്യാനും മറ്റും ഉപയോഗിച്ചിരുന്ന വാട്സപ്പ് ഇനി ഒരു ഓൺലൈൻ ബാങ്കിംഗ് ആപ്പ് ആയി കൂടി യൂസ് ചെയ്യാം, ഏറ്റവും പുതിയതായി വന്ന അപ്ഡേഷനിൽ.

“പെയ്മെൻറ്” എന്ന ഓപ്ഷൻ വഴി ഇനി നമ്മുടെ സുഹൃത്തുക്കൾക്കും എല്ലാവർക്കും ഗൂഗിൾ പേ. പേടിഎം എന്നിവയൊക്കെ പോലെ നമുക്ക് പണം അയക്കുവാനും അതുപോലെതന്നെ സ്വീകരിക്കുവാനും സാധിക്കുന്നതാണ്. ഒരുപാട് കാലമായി വാട്സ്ആപ്പ് കമ്പനി ഈ ഒരു പുതുപുത്തൻ സംവിധാനം കൊണ്ടുവരാൻ ആയി ശ്രമിക്കുന്നു എന്നാൽ ഇപ്പോൾ ആണ് അതിന് ഗവൺമെൻറിൻറെ അനുമതി ലഭിച്ചത്, ഇതിനെ തുടർന്ന് അഞ്ച് ബാങ്കുകളാണ് നിലവിൽ വാട്സാപ്പിൽ പെയ്മെൻറ് നടത്തുവാനുള്ള അനുവാദം കൊടുത്തിരിക്കുന്നത്. അതിൽ എച്ച്ഡിഎഫ്സി ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഐസിഐസിഐ ബാങ്ക്, ജിയോ പെയ്മെൻറ് ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവയാണ് ഉള്ളത്, അങ്ങനെ വരുമ്പോൾ ഈ ബാങ്കുകളിൽ അക്കൗണ്ട് ഉള്ള അഞ്ചു കോടി ജനങ്ങൾക്ക് വാട്സ്ആപ്പ് ഉപയോഗിച്ച് ഇനി പെയ്മെൻറ് നടത്താൻ സാധിക്കുന്നതാണ്. ഏറ്റവും പുതിയ അപ്ഡേഷൻ ആയതുകൊണ്ട് തന്നെ ഇത് എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് പലർക്കും അറിവ് ഉണ്ടാവില്ല, പലരും ഇങ്ങനെ ഒരു ഫീച്ചർ എത്തിയത് പോലും അറിഞ്ഞിട്ടുണ്ടാില്ല, ആയതിനാൽ തന്നെ കൂടുതൽ വിശദമായി എങ്ങനെയാണ് സെറ്റ് ചെയ്യേണ്ടത് എന്നും മറ്റും നിങ്ങൾക്കായി പറഞ്ഞു തരുന്നു. തീർച്ചയായും ഇത് എല്ലാവർക്കും ഉപകാരപ്പെടുന്നതുകൊണ്ട് പരമാവധി കൂടുതൽ പേരിലേക്കും ഇവ എത്തിക്കാം.