പാൻ കാർഡ് ഉള്ളവർ ഫിനാൻസ് മിനിസ്ട്രി പറഞ്ഞിരിക്കുന്ന ഈയൊരു കാര്യം അറിഞ്ഞില്ലെങ്കിൽ വലിയ പിഴ

പാൻ കാർഡ് ഉള്ളവർ ഫിനാൻസ് മിനിസ്ട്രി പറഞ്ഞിരിക്കുന്ന ഈയൊരു കാര്യം അറിഞ്ഞില്ലെങ്കിൽ നിങ്ങൾക്ക് വലിയ പിഴ നൽകേണ്ടിവരും.

ഇപ്പോൾ ബാങ്ക് അക്കൗണ്ട് ഉള്ളവർ അതായത് അത്യാവശ്യം വലിയ ട്രാൻസാക്ഷൻ നടത്തുന്നവർക്ക് എല്ലാം പാൻ കാർഡ് നിർബന്ധമാക്കിയ ഈ സാഹചര്യത്തിൽ മിക്ക്യ ആളുകളുടെ കയ്യിലും പാൻകാർഡ് ഉണ്ടായിരിക്കും, എന്നാൽ ഇവ ആധാർ കാർഡുമായി ലിങ്ക് ചെയ്യണമെന്ന് മുൻപ് തന്നെ അറിയിച്ചിരുന്നു, ഇതിനായി മാർച്ച് 31 വരെയാണ് അവസരം ഉണ്ടായിരുന്നത്, പക്ഷേ ലോക്ക് ഡൗൺ മൂലം ഇത് നീട്ടിക്കൊണ്ട് ജൂൺ 30 ആക്കിയിട്ടുണ്ട് എന്നും കൂടി അറിയിച്ചിരിക്കുകയാണ്.

ഇനി ജൂൺ 30 എന്നുള്ള അവസാന തിയ്യതി ഇനി മാറ്റിവയ്ക്കുകയില്ല എന്നുകൂടി കർശനമായി പറഞ്ഞിട്ടുണ്ട്, അതുകൊണ്ടു തന്നെ ഇതിനുള്ളിൽ പാൻ കാർഡ് ആധാർ കാർഡുമായി ലിങ്ക് ചെയ്തില്ലെങ്കിൽ നിങ്ങളുടെ പാൻകാർഡ് തന്നെ ഉപയോഗശൂന്യമാകും ഒപ്പം പതിനായിരം രൂപ വരെ ലിങ്ക് ചെയ്യാത്തതിനാൽ നിങ്ങളുടെ കയ്യിൽ നിന്ന് പിഴ ഈടാക്കുന്നത് ആയിരിക്കും.

പിന്നെ ലിങ്ക് ചെയ്യുമ്പോൾ ആധാർ കാർഡിലെയും, പാൻ കാർഡിലെയും പേരും മറ്റു ഡീറ്റെയിൽസും ഒരു പോലെയാകാൻ പ്രത്യേകം ശ്രദ്ധിക്കുക, ഒരുപോലെയല്ല എങ്കിൽ അത് ആദ്യം ശരിയാക്കിയിട്ട് വേണം ലിങ്ക് ചെയ്യുവാൻ.

ലിങ്ക് ചെയ്യാനായി നിങ്ങൾക്ക് ജനസേവന കേന്ദ്രങ്ങളിൽ സമീപിക്കാവുന്നതാണ്, അല്ലെങ്കിൽ ഓൺലൈനായി തന്നെ ഇൻകം ടാക്സ് ഇന്ത്യ ഇ-ഫില്ലിംഗ് എന്ന ഔദ്യോഗിക വെബ്സൈറ്റിൽ കയറി ലിങ്ക് ചെയ്യാം, അല്ലെങ്കിൽ പാൻ കാർഡും ആധാർ കാർഡിനും കൊടുത്തിരിക്കുന്ന ഫോൺ നമ്പർ ഒന്നാണെങ്കിൽ അതിൽനിന്ന് മെസ്സേജ് അയച്ചു ലിങ്ക് ചെയ്യാവുന്നതാണ്. അപ്പോൾ പിഴയടയ്ക്കാതെ ഇരിക്കുവാൻ മാക്സിമം പെട്ടെന്ന് തന്നെ ഇത് ലിങ്ക് ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *