സൗജന്യ കിറ്റ് വാങ്ങാവുന്ന അവസാനദിവസം നീട്ടിയിരിക്കുകയാണ്, ഇനിയും അറിയാത്തവവർക്കായി

സൗജന്യ കിറ്റ് വാങ്ങാവുന്ന അവസാനദിവസം നീട്ടിയിരിക്കുകയാണ്.

ലോക്ക് ഡൗൺ മൂലം സൗജന്യ കിറ്റ് വിതരണം ഉണ്ടായിരുന്നു, അത് ഭൂരിഭാഗംപേരും പറഞ്ഞ സമയത്തിനുള്ളിൽ വാങ്ങിയതും ആണ്, എന്നാൽ പല കാരണങ്ങൾ മൂലം കിറ്റ് കൈക്കൊള്ളാൻ സാധിക്കാത്തവർക്ക് ഇതു വാങ്ങാൻ ജൂൺ 15 വരെ സർക്കാർ അവസരമൊരുക്കിയിരുന്നു, എന്നാൽ ഈ തീയ്യതി കുറച്ചുകൂടി നീട്ടിക്കൊണ്ട് ജൂൺ 20 വരെ ആക്കിയിരിക്കുന്നു, ആയതിനാൽ അടുത്തുള്ള മാവേലിസ്റ്റോർ അല്ലെങ്കിൽ സപ്ലൈകോ സൂപ്പർമാർക്കറ്റിൽ റേഷൻകാർഡ് ഉടമയോ,അല്ലെങ്കിൽ കാർഡിൽ പേരുള്ള ആരെങ്കിലും റേഷൻ കാർഡും ഒപ്പം റേഷൻ കാർഡിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ഫോൺ നമ്പർ ഉള്ള ഫോണുമായി പോയിരുന്നാൽ കിറ്റ് വാങ്ങാവുന്നതെ ഉള്ളൂ..

ഇനി കിറ്റ് വേണ്ട എന്നുണ്ടെങ്കിൽ സിവിൽ സപ്ലൈസിന്റ ഔദ്യോഗിക വെബ്സൈറ്റിൽ കയറി ഇത് ദാനം ചെയ്യാവുന്നതാണ്. ആയതിനാൽ ജൂൺ പതിനഞ്ചാം തീയതിക്കുള്ളിൽ വാങ്ങാൻ സാധിക്കാത്തവർക്ക് ഇനിയും അവസരം ഉണ്ടെന്ന് മനസ്സിലാക്കി ജൂൺ 20 ന് മുൻപ് തന്നെ ഈ കിറ്റ് സ്വന്തമാക്കുക.

Leave a Reply

Your email address will not be published. Required fields are marked *