ഇനി നമ്മുടെ വീട്ടിൽ കേബിളും DTH ഉം ഇല്ലാതെ TV ചാനലുകൾ കാണാം, ഏറ്റവും ഉപകാരപ്രദമായ അറിവ്

ഇനി നമ്മുടെ വീട്ടിലെ ടിവി ഫോണും ലാപ്ടോപ്പും ഒക്കെ ആയി തന്നെ ഉപയോഗിക്കാം.

ഇപ്പോൾ ഓൺലൈൻ ജോലികൾക്കും, ഓൺലൈൻ പഠനങ്ങൾക്കും വളരെയധികം പ്രാധാന്യം കൊടുക്കുന്ന ഒരു കാലമാണ്, ആയതിനാൽ എല്ലാവരുടെ വീട്ടിലും ഫോണും, ലാപ്ടോപ്പും ഒക്കെ നിർബന്ധമാക്കിയതോടെ ഒരുപാട് കുട്ടികളും രക്ഷിതാക്കളും ആണ് കഷ്ടപ്പെടുന്നത്. ഇനി ആൻഡ്രോയിഡ് ഫോണുകൾ ഉണ്ടെങ്കിൽ പോലും ഇവയുടെ സ്ക്രീൻ വളരെ ചെറുതായതുകൊണ്ട് തന്നെ കുട്ടികൾക്ക് നോക്കിയിരിക്കുന്നത് തന്നെ ഒരു അസ്വസ്ഥതയാണ്, എന്നാൽ ഈ പ്രശ്നങ്ങളെല്ലാം പരിഹരിച്ചു കൊണ്ട് നമ്മുടെ ടിവികൾ ഫോൺ/ലാപ്ടോപ്പ് പോലെ സ്മാർട്ട് ടീവികളായി മാറ്റാം.

നമ്മുടെ എൽ.ഇ.ഡി ടിവികൾ മാത്രമാണ് ഇങ്ങനെ കൺവെർട്ട് ചെയ്യാൻ പറ്റുകയുള്ളൂ എന്ന് നിങ്ങൾ ആലോചിക്കുന്നുണ്ടാകും, എന്നാൽ എൽ.ഇ.ഡി ടീവികളും, സാധ ടിവികളും ഒരുപോലെ ഇതിനുവേണ്ടി പ്രവർത്തിപ്പിക്കാം, ഇതിനായി എല്ലാ ഇലക്ട്രോണിക് ഷോപ്പുകളിൽ നിന്നും വില കുറവിനു തന്നെ വാങ്ങാൻ ലഭിക്കുന്ന ഒരു ടിവി ബോക്സ് ആണ് വാങ്ങേണ്ടത്, ഇതിലൂടെ നമ്മുടെ ഫോണിൽ ഉള്ള എല്ലാ കാര്യങ്ങളും ടിവിയിൽ തന്നെ കാണാം, അതുപോലെ ഇഷ്ടമുള്ള ചാനലുകളും കേബിളിന്റെയും മറ്റും സഹായമില്ലാതെ ഇതിലൂടെ കാണാവുന്നതാണ്.

ഇതുകൂടാതെ ഇൻറർനെറ്റ് കണക്ഷൻ ഉണ്ടെങ്കിൽ ടീ വി വച്ച് ഓൺലൈനായി വർക്ക് ചെയ്യുകയും, ഓൺലൈനായി ബ്രൗസ് ചെയ്യുകയും ചെയ്യാം. ഇങ്ങനെയൊരു ടിവി ബോക്സ് വാങ്ങി വയ്ക്കുന്നതിലൂടെ അനവധി ഉപകാരങ്ങൾ ആണ് നമുക്കുള്ളത്, എന്താണ് വാങ്ങേണ്ടത് എന്നും,എങ്ങനെയാണ് ഇത് ചെയ്യേണ്ടതെന്നും, ഇതിൻറെ പ്രവർത്തനത്തെപ്പറ്റിയും എല്ലാം വീഡിയോയിൽ വ്യക്തമാക്കുന്നു. ഈ ഒരു സമയത്ത് ഇങ്ങനെയൊരു സംവിധാനം വളരെയധികം എല്ലാവർക്കും ഉപകാരപ്പെടുന്നത് ആയിരിക്കും.