ഡ്രൈവിംഗ് ലൈസൻസ് പുതുക്കണം എങ്കിൽ ഇനി എവിടെയും പോകേണ്ട ആവശ്യമില്ല, നിങ്ങൾക്ക് ചെയ്യാം

ഡ്രൈവിംഗ് ലൈസൻസ് പുതുക്കണം എങ്കിൽ ഇനി എവിടെയും പോകേണ്ട ആവശ്യമില്ല, നിങ്ങൾക്ക് തന്നെ സ്വന്തമായി ഫോൺ അല്ലെങ്കിൽ ലാപ്ടോപ്പ് ഉപയോഗിച്ച് ഓൺലൈൻ ആയി പുതുക്കാവുന്നതേയുള്ളൂ.

ഇതിനായി മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻറ് ഔദ്യോഗിക വെബ്സൈറ്റിൽ പോവുക, വെബ്സൈറ്റ് ഏതാണെന്ന് അറിയില്ലെങ്കിൽ പോസ്റ്റിന്റെ ആദ്യ കമൻറ് നോക്കിയാൽ മതിയാകും. അപ്പോൾ ഈ സൈറ്റിലെ ഹോംപേജിൽ വലതുവശത്തായി ‘അപ്ലൈ ഓൺലൈൻ’ എന്നതിന് താഴെയായി ഒരുപാട് ഓപ്ഷനുകൾ കാണാം, അതിൽ ‘ലൈസൻസ്’ എന്നതിൽ ക്ലിക്ക് ചെയ്തു കൊടുത്താൽ ഉടനെ തന്നെ സ്ക്രീനിൽ ലൈസെൻസ് അനു സംബന്ധമായ കാര്യങ്ങൾ ഓൺലൈനിൽ ചെയ്യുവാൻ വരും, അതിൽ ‘ലൈസൻസ് റിന്യൂവൽ’ എന്നതിന് നേരെ ‘അപ്ലൈ ഓൺലൈൻ’ എന്നതിൽ ക്ലിക്ക് ചെയ്യണം, അപ്പോൾ പുതിയ ഒരു വിൻഡോ ഓപ്പൺ ആയി വരും.

അതിൽ ‘ആപ്ലിക്കേഷൻ റിന്യൂവൽ ഓഫീസ്’ എന്നതിൽ നിങ്ങൾ ഏതു ഓഫീസിലാണ് റിന്യൂ ചെയ്യാൻ അപേക്ഷ സമർപ്പിക്കുന്നത് അത് അതിൽ നിന്ന് സെലക്ട് ചെയ്യുക, താഴെയായി റിന്യൂ ചെയ്യേണ്ട ലൈസെൻസ് നമ്പർ കൊടുക്കേണ്ടതുണ്ട്, പിന്നെ താഴെയായി ലൈസൻസ് റിന്യൂ ചെയ്യുന്ന ആളുടെ ഡേറ്റ് ഓഫ് ബർത്ത് കൂടി കൊടുത്തു കഴിഞ്ഞു ‘ഗോ’ എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യാം, എന്നിട്ട് ‘ഒക്കെ’ കൊടുത്ത ശേഷം പുതിയ ഒരു വിൻഡോ തുറന്നു വരും അതിൽ നമ്മൾ കൊടുത്ത ലൈസൻസ് നമ്പർ വച്ച് എല്ലാ ഡീറ്റെയിൽസും വരുന്നതാണ്.

എന്നിട്ട് അതെല്ലാം നമ്മൾ കൊടുത്ത ലൈസൻസ് തന്നെയല്ലേ എന്ന് നോക്കിയിട്ട് ‘നെക്സ്റ്റ്’ എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യാവുന്നതാണ്, പിന്നെ ലൈസൻസിലെ അഡ്രസ്സ് ചേഞ്ച് ചെയ്യണമോ ഇല്ലയോ എന്ന കാര്യം അവർ ചോദിക്കുന്നത്, ചേഞ്ച് ചെയ്യണമെങ്കിൽ ‘യെസ്’ കൊടുക്കാം, വേണ്ടെങ്കിൽ ‘നോ’ കൊടുത്തു അടുത്ത പേജിൽ പോകാം.

പിന്നെ അടുത്ത പേജിൽ ഒരു ക്യാപ്ച കോഡ് നൽകും അത് അതുപോലെ തന്നെ ഫിൽ ചെയ്യണം, പിന്നെ തൊട്ട് താഴെ നിങ്ങളുടെ മൊബൈൽ നമ്പറും, അതിനുതാഴെ ഈമെയിൽ ഐഡി കൊടുത്തു ‘നെക്സ്റ്റ്’ എന്നതിൽ ക്ലിക്ക് ചെയ്യാം, അതിനുശേഷം ലൈസൻസ് റിന്യൂ ചെയ്യുവാൻ വേണ്ട തുകയും, പിഴ ഉണ്ടെങ്കിൽ അതുകൂടി ചേർത്തിട്ടുള്ള ടോട്ടൽ എമൗണ്ട് കാണിക്കുന്നത് ആയിരിക്കും, ശേഷം ‘പ്രിൻറ്’ എന്ന ബട്ടൻ ഉണ്ടായിരിക്കും അത് ക്ലിക്ക് ചെയ്യാം, അത് ക്ലിക്ക് ചെയ്ത് കഴിഞ്ഞിട്ടുണ്ട് ഓട്ടോമാറ്റിക് ആയിട്ട് ആ അപ്ലിക്കേഷൻ ഫോമ് നിങ്ങളുടെ സിസ്റ്റത്തിൽ ഡൗൺലോഡ് ആയി കിടക്കും, അത് നമ്മൾ പ്രിന്റഡ് എടുത്തു ഫോട്ടോകളും ഒട്ടിച്ചു പൂരിപ്പിക്കേണ്ടതുണ്ട്, അതിലെ ഒരു ഫോം നേത്രവിദഗ്ധനെ കണ്ടു പൂരിപ്പിക്കേണ്ടതാണ്.

ശേഷം വീണ്ടും നേരത്തെ തുക കാണിച്ച ആ പേജിൽ പോയിട്ട് ‘പേ നെറ്റ് ബാങ്കിംഗ്’ എന്നതിൽ ക്ലിക്ക് ചെയ്യാം, ഇത് ഓൺലൈൻ ആയിട്ട് പെയ്മെൻറ് ചെയ്യാനാണ് അത് ക്ലിക്ക് ചെയ്യുന്നത്, തുടർന്ന് ഇ-മെയിൽ ഐ.ടി, മൊബൈൽ നമ്പറും കൊടുത്തു സബ്മിറ്റ് കൊടുത്താൽ പിന്നെ അടുത്ത വിൻഡോയിൽ നമ്മുടെ ബാങ്ക് അക്കൗണ്ട് സെലക്ട് ചെയ്ത് ‘പ്രൊസീഡ് ഫോർ പെയ്മെൻറ്’ കൊടുക്കുക.

അപ്പോൾ നമുക്ക് ഒരു ജി.ആർ.എൻ നമ്പർ തരുന്നതായിരിക്കും, അത് പെയ്മെൻറ് എങ്ങാനും എന്തെങ്കിലും കാരണവശാൽ ഫെയിൽ ആയിട്ടുണ്ടെങ്കിൽ ഈ നമ്പർ അത്യാവശ്യമാണ് അതുകൊണ്ട് അത് നോട്ട് ചെയ്യേണ്ടതുണ്ട്. അതിനുശേഷം നമ്മൾ കൊടുത്ത ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ് വരുന്നതാണ്, അത് പ്രൊസീഡ് ചെയ്തു ബാങ്കിൻറെ ഐഡിയും പാസ്‌വേർഡും ചോദിക്കും അത് ടൈപ്പ് ചെയ്തു ലോഗിൻ ചെയ്യാം.

അതിൽ കയറി ലോഗിൻ ചെയ്തു സബ്മിറ്റ് ചെയ്തു കഴിഞ്ഞാൽ ഫോൺ നമ്പറിലേക്ക് ഒടിപി നമ്പർ വരുന്നതാണ്, അത് കൊടുത്തു കഴിഞ്ഞ് വെയിറ്റ് ചെയ്യണം, കാരണം കുറച്ചു നേരം പെയ്മെൻറ് പ്രോസസ് ആവാൻ എടുക്കുന്നതാണ്, ആയതിനാൽ ഈ സമയം വിന്ഡോ ക്ലോസ് ചെയ്യരുത് അങ്ങനെതന്നെ വയ്ക്കേണ്ടതുണ്ട്.

അതിനുശേഷം പണം അടച്ചു എന്നത് വരുന്നതായിരിക്കും, അതും നമുക്ക് ഒന്ന് പ്രിൻറ് എടുത്തു വച്ചിരുന്നാൽ പണമടച്ച്തിൻറെ രസീതും, പൂരിപ്പിച്ച അപ്ലിക്കേഷൻ ഫോമം ചേർത്ത് നേരിട്ട് ആർടിഒ ഓഫീസിൽ കൊണ്ട് കൊടുക്കാവുന്നതാണ്, അല്ലെങ്കിൽ രജിസ്ട്രേഡ് ആയിട്ട് ഓഫീസിലേക്ക് അയച്ചിരുന്നാൽ നിങ്ങൾക്ക് ലൈസൻസ് റിന്യൂ ചെയ്തു ലഭിക്കുന്നതാണ്.

One thought on “ഡ്രൈവിംഗ് ലൈസൻസ് പുതുക്കണം എങ്കിൽ ഇനി എവിടെയും പോകേണ്ട ആവശ്യമില്ല, നിങ്ങൾക്ക് ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *