ആനുകൂല്യങ്ങൾ തീരുന്നു, ജൂലൈ മാസം മുതൽ ഭക്ഷ്യവിഹിതങ്ങൾ ഇല്ലാതെ ജനങ്ങൾ കഷ്ടപ്പെടാതിരിക്കാൻ

എല്ലാവിധ ആനുകൂല്യങ്ങളും ജൂൺ മാസത്തോടുകൂടി അവസാനിക്കുമ്പോൾ ജൂലൈ മാസം മുതൽ ഭക്ഷ്യവിഹിതങ്ങൾ ഇല്ലാതെ ജനങ്ങൾ കഷ്ടപ്പെടാതിരിക്കാൻ സർക്കാരിന്റെ ഭാഗത്തു നിന്നും മികച്ച ഒരു തീരുമാനം ഉണ്ടാകാൻ വേണ്ടി നമുക്ക് ഒരുമിച്ച് കൈകോർക്കാം.

ലോക്ക് ഡൗൺ മൂലം ഒരുപാട് പേർക്ക് ജോലി നഷ്ടപ്പെടുകയും, താൽക്കാലികമായി ജോലി നിർത്തി വയ്ക്കേണ്ടി വരുകയും ഒക്കെ വന്നിട്ടുണ്ട്, ഈ സമയം എല്ലാവർക്കും ഒരു ആശ്വാസം നൽകാൻ ആയിരുന്നു കേന്ദ്രസർക്കാരും സംസ്ഥാനസർക്കാരും സൗജന്യ കിറ്റും, അരിയും എല്ലാം നൽകിയത്, എന്നാൽ ജൂൺ മാസത്തോടുകൂടി ലോക് ഡൗൺ സംബന്ധിച്ചുള്ള എല്ലാ വിധ ആനുകൂല്യങ്ങളും അവസാനിക്കുന്ന ഈ സാഹചര്യത്തിൽ പലരും ഇപ്പോഴും കഷ്ടതയിൽ തന്നെയാണ്, കാരണം ലോക്ക് ഡൗണിൽ ഇളവുകൾ വന്നെങ്കിലും നഷ്ടപ്പെട്ട ജോലി പലർക്കും തിരികെ ലഭിച്ചിട്ടില്ല, അത് മാത്രമല്ല പലർക്കും ജോലിക്ക് പോകുവാനും സാധിക്കുന്നില്ല. ഈ സമയത്ത് റേഷനും കൂടി അവസാനിച്ചിട്ടുണ്ടെങ്കിൽ ഉപജീവനമാർഗം ഇല്ലാതേ ജനങ്ങൾ ദുരിതത്തിൽ ആകും.

ഇത് കാണുന്ന പലരും വിചാരിക്കും റേഷൻ ഒന്നുമില്ലെങ്കിലും നമുക്ക് അത്രയും കുഴപ്പമില്ല, അത്രയ്ക്ക് ബുദ്ധിമുട്ടു ഒന്നും നിലവിൽ ഇല്ല എന്നൊക്കെ, പക്ഷേ സ്വന്തം കാര്യവും തൊട്ടടുത്തുള്ള കാര്യങ്ങളും മാത്രം അറിയുന്നവർ സമൂഹത്തെ മൊത്തത്തിൽ ഒന്ന് അറിയാൻ ശ്രമിച്ചാൽ ഈയൊരു ചിന്ത മാറിക്കിട്ടും.

കാരണം കുടുംബത്തിലെ ഒരാളെ മാത്രം ആശ്രയിച്ചു ജീവിക്കുന്നവർ, വളരെ തുച്ഛമായ ശമ്പളത്തിന് ജോലി ചെയ്യുന്നവർ, കൂലി പണിക്കു പോകുന്നവർ അങ്ങനെ അനേകായിരം ജനങ്ങൾ ഇവിടെയുണ്ട്, എന്നിവർക്കെല്ലാം ഈ സാഹചര്യത്തിൽ വളരെയധികം ബുദ്ധിമുട്ട് ആയിരിക്കും എന്ന് നമുക്ക് ഊഹിക്കാമല്ലോ, അതിനാൽ അവർക്ക് സൗജന്യ റേഷൻ കൂടി ലഭിച്ചില്ലെങ്കിൽ ജീവിതം മുൻപോട്ടു പോകുന്നത് കഷ്ടമായിരിക്കും.

അതുകൊണ്ട് നിങ്ങൾ സ്വന്തം കാര്യം മാത്രം നോക്കാതെ, മറ്റുള്ളവർക്ക് വേണ്ടിയും ശബ്ദമുയർത്തനം, അതിലൂടെ മറ്റുള്ളവർക്ക് പട്ടിണി മാറി കിട്ടുമെങ്കിൽ അതിലും വലിയ കാര്യം വേറെ ഒന്നുമില്ലല്ലോ, അപ്പോൾ വരും മാസങ്ങളിലും റേഷൻ നീട്ടിക്കിട്ടിയാൽ ഒരുപാട് ജനങ്ങൾക്ക് ഇതൊരു ആശ്വാസമായിരിക്കും, ഇനി നമുക്കൊന്നും ഈ പറയുന്ന ബുദ്ധിമുട്ടില്ല എന്ന് പറയുന്നവർക്ക് അവർക്ക് ലഭിക്കുന്ന റേഷൻ ദാനം ചെയ്യുകയും ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *