പ്രധാനമന്ത്രി മുദ്ര യോജനക്ക് കീഴിലുള്ള വായ്പകൾക്കും ഒരു വർഷത്തേക്കു പലിശ ശതമാനത്തിൽ ഇളവ്

പ്രധാനമന്ത്രി മുദ്ര യോജനക്ക് കീഴിലുള്ള എല്ലാ വായ്പകൾക്കും ഒരു വർഷത്തേക്കു പലിശ ശതമാനത്തിൽ ഇളവു നൽകുന്നു.

അടുത്തുണ്ടായ മന്ത്രിതല യോഗത്തിൽ ആണ് പ്രധാനമന്ത്രി മുദ്ര യോജനയുടെ കീഴിലുള്ള എല്ലാ വായ്പകൾക്കും 2% പലിശയിളവ് ഒരു വർഷത്തേക്ക് നൽകുവാൻ തീരുമാനമുണ്ടായത്. 2020 മാർച്ച് 31 വച്ച് നോക്കുമ്പോൾ അടച്ചു തീർക്കേണ്ട വായ്പകൾക്കാണ് ഇളവ് ലഭിക്കുക, റിസർവ് ബാങ്കിൻറെ നിർദ്ദേശങ്ങളനുസരിച്ച് പദ്ധതി പ്രാബല്യത്തിലുള്ള കാലയളവിലും, മാർച്ച് 31നും നിഷ്ക്രിയ ആസ്തി അഥവാ എൻ.പി.എ അല്ലാത്ത വായ്പകൾക്ക് ആണ് ഈ ഇളവ് ലഭിക്കുക.

അക്കൗണ്ടുകൾ എൻ.പി.എയിൽ നിന്ന് സക്രിയയിലേക്ക് അതായത് പി.എ ആകുന്ന മാസം തൊട്ട് എൻ.പി.എ വിഭാഗത്തിൽ ഉൾപ്പെടാത്തതിനാൽ തുടരുന്ന മാസങ്ങളിലും പലിശയിളവ് നിങ്ങൾക്ക് ലഭിക്കുന്നതാണ്. പിന്നെ വായ്പ കൃത്യമായി തിരിച്ചടയ്ക്കുന്നവർക്ക് ഈ ഒരു ഇളവു നല്ല രീതിയിൽ ഗുണം ചെയ്യുന്നതാണ്. ഈ പദ്ധതിക്ക് വേണ്ടി ചിലവാക്കുന്ന തുക കേന്ദ്ര ഗവൺമെൻറ് ഉടനെതന്നെ ലഭ്യമാക്കുമെന്നും അറിയിച്ചിട്ടുണ്ട്.

ഏറ്റവും അധികം തൊഴിൽ സാഹചര്യങ്ങൾ ഉള്ള സൂക്ഷ്മ വ്യവസായ മേഖലകളിൽ ഉള്ള തീരെ ചെറിയ ഉൽപ്പാദന സംരംഭങ്ങൾ, കടകൾ, പച്ചക്കറി പഴവർഗ്ഗ വ്യാപാരികൾ, ടാക്സി ട്രക്ക് ഡ്രൈവർമാർ, ഭക്ഷണശാലകൾ, വർക്ഷോപ്പുകൾ, കരകൗശല തൊഴിലിൽ ഏർപ്പെടുന്നവർ, വഴിയോരക്കച്ചവടക്കാർ എന്നിവർക്ക് വ്യവസായത്തിൽ സാമ്പത്തികമായ ഒരു കൈത്താങ്ങ് നൽകുവാനാണ് മുദ്രയോജന വായ്പകൾ ആരംഭിച്ചത്.

ഈ മുദ്ര യോജന വായ്പകളെ മൂന്ന് ആയി തരംതിരിച്ചിട്ടുണ്ട്, അതിൽ ശിശു പദ്ധതിപ്രകാരം അമ്പതിനായിരം രൂപയും, കിഷോർ പദ്ധതിപ്രകാരം അമ്പതിനായിരം രൂപ മുതൽ 5 ലക്ഷം രൂപയും, തരുൺ പദ്ധതിപ്രകാരം 5 ലക്ഷം രൂപ മുതൽ 10 ലക്ഷം രൂപ വരെയും ലഭിക്കുന്നതാണ്.

അപ്പോൾ പുതുതായി ഒരു ചെറുകിട സംരംഭം ആരംഭിക്കുവാൻ താല്പര്യമുണ്ടെങ്കിൽ നിങ്ങൾക്ക് പൊതുമേഖല വാണിജ്യ ബാങ്കുകളിൽ പോയി ഇതിനായി അപേക്ഷിക്കാവുന്നതാണ്, കൂടാതെ നിലവിൽ മുദ്ര വായ്പകൾക്ക് പലിശയിൽ ഇളവ് വന്ന കാര്യം പലരും അറിഞ്ഞു കാണുകയില്ല ആയതിനാൽ ഈ സന്തോഷവാർത്ത ഏവർക്കും ആഹ്ലാദകരമായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *