ഇനി എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യാനും റിന്യൂ ചെയ്യാനും വെറുതെ ക്യൂ നിൽക്കേണ്ട

ഇനി എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യാനും റിന്യൂ ചെയ്യാനും വെറുതെ അവിടെ പോയി ക്യൂ നിൽക്കേണ്ട ആവശ്യമില്ല, നമ്മുടെ ഫോൺ അല്ലെങ്കിൽ കമ്പ്യൂട്ടർ ഉപയോഗിച്ച് എളുപ്പം ഇത് ചെയ്തെടുക്കാം.

മിക്ക ആളുകളും എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് രജിസ്റ്റർ ചെയ്തിട്ടുണ്ടാകും, പക്ഷേ റിന്യൂ ചെയ്യാൻ ചിലപ്പോൾ മറന്നു എന്ന് വരാം, നമ്മൾ രജിസ്റ്റർ ചെയുന്ന സമയത്തു ലഭിക്കുന്ന കാർഡിൽ തന്നെ അത് റിന്യൂ ചെയ്യേണ്ട സമയം കൊടുത്തിരിക്കും, ആ മാസവും അതിനു തൊട്ടടുത്തുള്ള മാസവും ആയിരിക്കും റിന്യൂ ചെയ്യാൻ അവസരം ഉണ്ടാവുക. അപ്പോൾ ഇതിൽ രജിസ്റ്റർ ചെയ്തിട്ട് റിന്യൂ ചെയ്തില്ലെങ്കിൽ ജോലിക്കുള്ള നിങ്ങളുടെ മുൻഗണന നഷ്ടപ്പെട്ടേക്കാം, അത്തരത്തിൽ സംഭവിക്കാതിരിക്കാൻ വേണ്ടി ഇതിൽ രജിസ്റ്റർ ചെയ്യേണ്ടതും, കൃത്യ സമയത്തു റിന്യൂ ചെയേണ്ടതും എല്ലാം അനിവാര്യമായ കാര്യമാണ്.

പക്ഷേ ഇതിനുവേണ്ടി എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വരെ പോകുന്നത് ബുദ്ധിമുട്ടാണെങ്കിൽ നമ്മുടെ സ്വന്തം ഫോണിൽ ഓൺലൈൻ ആയി തന്നെ ഇത് ചെയ്യാവുന്നതാണ്. പ്രത്യേകിച്ച് ലോക്ക് ഡൗൺ സമയത്തു അവിടെ വരെ പോയി രജിസ്റ്റർ ചെയ്യാനും റിന്യൂ ചെയ്യാനും ആരും തയ്യാറാവുകയില്ല, അപ്പോൾ നമ്മുക്ക് ഇത് ഓൺലൈൻ ആയി ചെയ്യാം.

ഇതിനായി ഗൂഗിളിൽ ‘എംപ്ലോയ്മെൻറ് എക്സ്ചേഞ്ച്’ എന്ന് വെറുതെ ടൈപ്പ് ചെയ്ത് കഴിഞ്ഞാൽ അതിൽ ആദ്യം തന്നെ ”എംപ്ലോയ്മെൻറ് കേരള” എന്നായിരിക്കും ആദ്യം വരിക അതിൽ ക്ലിക്ക് ചെയ്തിട്ടുണ്ടെങ്കിൽ ഇവരുടെ ഔദ്യോഗിക വെബ്സൈറ്റിൽ പോകുന്നതായിരിക്കും. അതിൽ കയറിയാൽ എല്ലാ വിവരങ്ങളും അറിയാൻ സാധിക്കും, അപ്പോൾ ഇതിൽ എങ്ങനെയാണ് രജിസ്റ്റർ ചെയ്യേണ്ടത് എന്നും റിന്യൂ ചെയേണ്ടത് എന്നും വിഡിയോയിൽ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *