വാഹനം ഉള്ളവർക്ക് വീണ്ടും ജനുവരി മുതൽ പുതിയൊരു നിർബന്ധം കൂടി ഹൈക്കോടതി പ്രഖ്യാപിച്ചിരിക്കുന്നു

വാഹനം ഉള്ളവർക്ക് വീണ്ടും ജനുവരി മുതൽ പുതിയൊരു നിർബന്ധം കൂടി ഹൈക്കോടതി പ്രഖ്യാപിച്ചിരിക്കുകയാണ്. അപ്പോൾ അത് ഇല്ലാതെ ഇനി റോഡിൽ ഇറങ്ങാൻ സാധിക്കുകയില്ല. മുൻപ് തന്നെ ജനുവരി ഒന്നു മുതൽ എല്ലാ നാലുചക്ര വാഹനങ്ങൾക്കും ഫാസ്റ്റാഗ് വേണമെന്ന് ഉത്തരവ് വന്നിരുന്നു. ഇത് ടോൾ പ്ലാസയിലെ തിരക്ക് കുറയ്ക്കാനും മറ്റുമാണ്. എന്നാൽ ഇപ്പോൾ പുതിയൊരു ഉത്തരവ്.

ഹൈക്കോടതി ഇറക്കിയിരിക്കുന്നു, എന്നുവച്ചാൽ ജനുവരി ഒന്നുമുതൽ ഇനി എല്ലാ പൊതു വാഹനങ്ങളും ജിപിഎസ് നിർബന്ധമാക്കിയിരിക്കുന്നു, അതുകൂടാതെ എമർജൻസി ബട്ടൺ കൂടി നിർബന്ധം ആക്കിയിരിക്കുകയാണ്. ഇവ രണ്ടുമില്ലാതെ 2021 പുതുവർഷം മുതൽ റോഡിലിറങ്ങാൻ സാധിക്കുകയില്ല എന്ന് കർശനമായി പറഞ്ഞിരിക്കുകയാണ്. 2020ൽ തന്നെ ഈ ഒരു നിയമം പ്രാബല്യത്തിൽ വരാൻ ഒരുങ്ങിയതാണ് പിന്നീട് മഹാമാരിയുടെ പശ്ചാത്തലത്തിൽ അത് ഒഴിവാക്കി എന്നാൽ അടുത്ത വർഷം മുതൽ ഇത് നിർബന്ധം തന്നെയാണ്. എല്ലാ പൊതു വാഹനങ്ങൾ എന്ന് പറഞ്ഞാലും, പൊതു വാഹനങ്ങളിൽ നിന്ന് ചില വാഹനങ്ങളെല്ലാം ഒഴിവാക്കിയിട്ടുണ്ട്. അപ്പോൾ അത് ഏതെല്ലാമാണെന്ന് വീഡിയോയിൽ വിശദമാക്കുന്നു. ഇത് ഏവരും അറിഞ്ഞിരിക്കേണ്ട കാര്യം ആയതിനാൽ

മറ്റുള്ളവർക്ക് കൂടി വിവരം പറഞ്ഞു കൊടുക്കാം.