ജീവിതത്തിൽ വിജയം കൈവരിക്കണമെങ്കിൽ ഈ പ്രഭാത ശീലങ്ങൾ നിങ്ങളുടേത് ആകേണ്ടതുണ്ട്, വിജയിക്കാം

ജീവിതത്തിൽ വിജയം കൈവരിക്കണമെങ്കിൽ ഈ പ്രഭാത ശീലങ്ങൾ നിങ്ങളുടേത് ആകേണ്ടതുണ്ട്, അത് നിങ്ങളെ മറ്റൊരു വ്യക്തിയാക്കാൻ സഹായിക്കും.

ഏതൊരു മഹത്‌വ്യക്തിയുടെ ജീവിതം എടുത്തു നോക്കിയാലും അവർക്കെല്ലാം മനോഹരമായ പോസിറ്റീവ് ആയ ഒരു ദിനചര്യ ഉണ്ടാകും, ഇത് നമ്മുടെ ജീവിതത്തിൽ വിജയം നേടാനും മറ്റും ഏറെ സഹായിക്കുന്ന ഒന്നായാണ്. എല്ലാവർക്കും സ്വന്തം ജീവിതത്തിൽ വിജയിക്കണം എന്നാണ് ആഗ്രഹം, എന്നാൽ അതിനുവേണ്ടി നിങ്ങൾക്ക് എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലെങ്കിൽ ഈ പ്രഭാത ശീലങ്ങൾ നിങ്ങൾ ദിവസേന ചെയ്തിരുന്നാൽ അത് നിങ്ങളെ മറ്റൊരു വ്യക്തി ആക്കുകയും പിന്നീട് ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ സംഭവിക്കുകയും ചെയ്യും.

ഏറ്റവും ആദ്യം നമ്മൾ ശ്രദ്ധിക്കേണ്ടത്, നമ്മൾ ഒരു ദിവസം രാവിലെ എങ്ങനെ എഴുന്നേൽക്കണം എന്നും ആ ദിവസത്തെ കാര്യങ്ങൾ എന്തൊക്കെ ആയിരിക്കണമെന്നും തലേദിവസം രാത്രി കിടക്കാൻ പോകുമ്പോൾ വളരെ മനോഹരമായി മനസ്സിൽ കാണേണ്ടതുണ്ട്, അതിൽ രാവിലെ എഴുനേൽക്കാൻ മടി ഉള്ളവർ തലേദിവസം കിടക്കാൻ നേരത്ത തന്നെ രാവിലെ മനോഹരമായി എഴുന്നേൽക്കുന്നത് കണ്ടു കൊണ്ട് ഉറങ്ങണം. പിന്നെ അലാറം വെക്കുമ്പോൾ അത് നമ്മുടെ കയ്യെത്തും ദൂരത്തു വെക്കാതെ റൂമിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് വച്ചാൽ മതി. അപ്പോൾ പിറ്റേ ദിവസം എല്ലാ കാര്യങ്ങളും ഭംഗി ആയി എന്നത് മനസ്സിൽ കണ്ടു സംതൃപ്തിയോടെ തലേദിവസം തന്നെ കിടന്നുറങ്ങുക. ഇങ്ങനെ എല്ലാ രാത്രിയും കണ്ടുകൊണ്ട് കിടന്നുറങ്ങി കഴിഞ്ഞിട്ടുണ്ടെങ്കിൽ അത് നിങ്ങളിലും നിങ്ങളുടെ ദിനചര്യയിലും ഒരുപാട് മാറ്റങ്ങൾ വരുത്തുന്നതാണ്.

പിന്നെ നമ്മൾ ഒരു സമയത്തേക്ക് അതായത് ഒരു മാസത്തേക്ക് ഒക്കെ എപ്പോൾ എഴുന്നേൽക്കണം എന്നും, എപ്പോൾ കിടക്കണമെന്നും തീരുമാനിച്ചു വയ്ക്കേണ്ടതുണ്ട്, എന്നിട്ട് ആ സമയത്ത് തന്നെ എഴുന്നേൽക്കാനും ശ്രമിക്കണം. പലർക്കും ഉള്ള ഒരു പ്രശ്നമാണ് നമ്മൾ രാവിലെ അലാറം അടിച്ചു കഴിഞ്ഞിട്ട് ഓഫ് ചെയ്ത് വീണ്ടും കിടക്കുന്നത്, അത് ശരിക്കുംവീണ്ടും കിടക്കാമെന്നു തോന്നുന്നത് പ്രത്യേകിച്ച് കാലത്ത് പുതിയതായി ഒന്നും ചെയ്യാൻ ഇല്ലാത്തതുകൊണ്ടാണ്, ഇപ്പോൾ നിങ്ങള്ക്ക് എന്തേലും പുതുമയുള്ളത് രാവിലെ ചെയ്യാൻ ഉണ്ടെങ്കിൽ താനേ നിങ്ങൾ എഴുന്നേറ്റിരിക്കും, ഉദാഹരണത്തിന് ടൂർ പോകുന്നതിൻറെ അന്ന് നിങ്ങൾ യാതൊരു മടി കൂടാതെ എഴുന്നേൽക്കുന്നു, അപ്പോൾ ദിവസേന പുതിയതായി നമുക്ക് ഇഷ്ടമുള്ള എന്തെങ്കിലും ചെയ്യാനായി എഴുന്നേൽക്കുക, അത് ചിലപ്പോൾ യാത്ര ആകാം, അല്ലെങ്കിൽ എന്തെങ്കിലും കഴിക്കാൻ ആകാം, അല്ലെങ്കിൽ ആരോടെങ്കിലും മെസ്സേജ് അയക്കാൻ ആകാം.

പിന്നെ നിങ്ങൾ ജോലി ചെയ്യുന്നവരാണ് അല്ലെങ്കിൽ മറ്റു പണികൾ എന്തെങ്കിലുമുണ്ടെങ്കിൽ അത് തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് തന്നെ എഴുന്നേൽക്കണം, അതാകുമ്പോൾ കുറച്ച് സമാധാനവും സ്വസ്ഥതയും എല്ലാം ലഭിക്കും, അത്കൊണ്ട് ഒട്ടും തിരക്ക് ഇല്ലാതെ പതിയെ ജോലി തുടങ്ങുമ്പോൾ അത് അത്ര മടുപ്പു ആയി നമുക്ക് തോന്നുകയില്ല.

പിന്നെ രാവിലെ എഴുന്നേറ്റ് കഴിയുമ്പോൾ നല്ലപോലെ മനസ്സ് തുറന്നു ചിരിക്കുക, അതൊരു ചെറിയ കാര്യമാണെങ്കിലും, ഒരുപാട് വ്യത്യാസങ്ങൾ നമുക്ക് ദിവസേന ഇത് ചെയ്യുന്നതിലൂടെ കൊണ്ടുവരും, പതിയെ പതിയെ നമ്മൾ സന്തോസഹിക്കാൻ യാതൊരു കാരണങ്ങൾ ഇല്ലെങ്കിൽ പോലും സന്തോഷവാനായി തന്നെ ഇരിക്കുന്നതാണ്.

അതേപോലെതന്നെ രാവിലെ എഴുന്നേൽക്കുമ്പോൾ നിറയെ വെള്ളം കുടിക്കുന്നതും മനസിനും ശരീരത്തിനും വളരെ നല്ലതാണ്, അത് ചെയ്യ് ചെയ്യാൻ മടിയുള്ളവർ ഇനി തൊട്ട് ചെയ്യുന്നതായിരിക്കും നന്നാവുക. പിന്നെ രാവിലെ തന്നെ എഴുന്നേറ്റു കഴിയുമ്പോൾ റൂമിലുള്ള കർട്ടൻ എല്ലാം മാറ്റി ജനാല തുറന്നിടുന്നത് വളരെ ഫ്രഷ് എനർജി നിങ്ങളിലേക്ക് കൊണ്ടുവരാൻ ഏറ്റവും കൂടുതൽ സഹായിക്കുന്ന ഒരു മാർഗ്ഗം ആയിരിക്കും.

പിന്നെ നിങ്ങൾ വർക്ക് ചെയ്യുന്നതിനോ വീട്ടു ജോലി തുടങ്ങുന്നതിനും തൊട്ടു മുൻപായി എല്ലാവടെയും ഒന്ന് ക്ലീൻ ആക്കി കൊണ്ട് തുടങ്ങാൻ ശ്രമിക്കുക. പിന്നെ കുട്ടികളൊക്കെ ഉണ്ടെങ്കിൽ അവർ രാവിലെ തന്നെ എഴുന്നേറ്റു കഴിഞ്ഞാൽ എന്തെല്ലാം ചെയ്യണം എന്നും എങ്ങനെയായിരിക്കണം അവരുടെ ഒരു ദിവസം എന്നും പറഞ്ഞു പഠിപ്പിച്ചു കൊടുക്കുക, കുട്ടികൾ ആയത്കൊണ്ട് തന്നെ ഇതെല്ലാം പെട്ടെന്ന് മനസ്സിൽ കയറാൻ വളരെ എളുപ്പമായിരിക്കും, ഇതിലൂടെ അവരുടെ ദിനവും വളരെ മനോഹരം ആയിരിക്കും.

പിന്നെ രാവിലെ തന്നെ എഴുന്നേൽക്കുമ്പോൾ നമ്മുടെ അന്തരീക്ഷം ഒരു ശാന്തതയിൽ ആയിരിക്കും, ആ ശാന്തതയോടൊപ്പം നമ്മളും വളരെയധികം ശബ്ദം കുറച്ച് നല്ല സ്വീറ്റ് ആയി സംസാരിക്കാൻ പഠിക്കേണ്ടതുണ്ട്.

ഇനി എല്ലാ ദിവസവും രാവിലെ തന്നെ ഇന്ന് എന്തെല്ലാം ചെയ്യണമെന്ന് ഒരു ലിസ്റ്റ് തയ്യാറാക്കണം, ഒപ്പം അത് എത്ര സമയത്തിനുള്ളിൽ ചെയ്തു തീർക്കണം എന്ന് കൂടി എഴുതി വയ്ക്കേണ്ടതുണ്ട്, അതിനുശേഷം രാത്രി കിടക്കാൻ നേരത്ത് ഇതെല്ലാം ചെയ്തുവോ എന്ന് കൂടി നോക്കണം. ചിലപ്പോൾ മടി കാരണം അല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണങ്ങളാൽ നമുക്ക് ഇത് പൂർത്തീകരിക്കാൻ സാധിച്ചില്ലെങ്കിലും, യാതൊരു കാരണവശാലും വിഷമിക്കരുത്, വിഷമം നമ്മുക്ക് നെഗറ്റീവ് എനര്ജി നൽകും, ആയതിനാൽ അത് കുഴപ്പമില്ല എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു അടുത്തദിവസം ഇതിലും നന്നാവും എന്ന് ഉറപ്പിച്ച് കിടക്കാം.

ഇതെല്ലാം ചെറിയ കാര്യങ്ങളാണ് എന്നാൽ ഒറ്റദിവസംകൊണ്ട് എന്തായാലും സാധിക്കാൻ പോകുന്നില്ല എന്ന് നമുക്ക് എല്ലാവർക്കും അറിയാം, അപ്പോൾ പതിയെ ഈ ശീലങ്ങൾ നമ്മുടെ ജീവിതത്തിൽ കൊണ്ട് വരുന്നതിലൂടെ പല വിജയങ്ങളും നമ്മുക്ക് ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *