കാറിന്റെ താക്കോലുകൾ പുതുപുത്തൻ ഫീച്ചറുകളിൽ ആണ് ഇറക്കുന്നത്, അത് ആരും അറിയാതെ പോകരുത്

നമ്മുടെ കാറുകൾ പലതരം ഫീച്ചറുകളോട് കൂടി വരുമ്പോൾ അതിന്റെ താക്കോലുകൾ അതിലും പുതുപുത്തൻ ഫീച്ചറുകളിൽ ആണ് ഇറക്കുന്നത്, അത് ആരും അറിയാതെ പോകരുത്.

പണ്ടത്തെ കാറുകൾ വെച്ച് ഇപ്പോഴത്തെ കാറുകൾ താരതമ്യം ചെയ്താൽ നമ്മളെ ഒരുപാട് സഹായിക്കുന്ന അല്ലെങ്കിൽ അതിശയിപ്പിക്കുന്ന ഫീച്ചറുകൾ അതിലുണ്ടാകും, അതും കാറിലെ ഒരു ബട്ടണിൽ ചെറുതായി അമർത്തിയാലും, ലോങ്ങ് പ്രസ് ചെയ്താലും എല്ലാം പ്രത്യേകതരം ആയ ഫീച്ചറുകൾ ആയിരിക്കും ലഭിക്കുക.

പക്ഷേ കാർ ഫീച്ചറുകൾ ഒരുവിധം അറിഞ്ഞാലും അതിന്റെ ഒപ്പം കമ്പനി നൽകുന്ന താക്കോലിന്റെ ഫീച്ചറുകൾ പലർക്കും പരിചയമുണ്ടാവുകയില്ല അല്ലെങ്കിൽ അറിഞ്ഞുകാണില്ല, കാരണം നമ്മൾ ആ കീ വെറുതെ കാർ ലോക്ക് ചെയ്യാനും അൺലോക്ക് ചെയ്യാനും മാത്രമേ ഉപയോഗിക്കാറുള്ളു. എന്നാൽ അതിലെ ബട്ടണുകളിലും ചെറുതായി പ്രസ് ചെയ്താലും, കുറച്ചു നേരം പ്രസ് ചെയ്തു പിടിച്ചാലും എല്ലാം നിങ്ങൾക്ക് സഹായകരമാകുന്ന ഒട്ടനവധി കാര്യങ്ങൾ ഉണ്ട് എന്നതാണ് സത്യം, അത് മനസിലാക്കി കഴിഞ്ഞിട്ടുണ്ടെങ്കിൽ നമുക്ക് കൂടുതൽ എളുപ്പമായിരിക്കും.

ഏറ്റവും ആദ്യത്തേത് നമ്മൾ കാർ ലോക്ക് ചെയ്യുമ്പോഴും അൺലോക്ക് ചെയ്യുമ്പോഴും വരുന്ന ഒരു ശബ്ദമാണ് അത് ഒറ്റ തവണത്തേക്ക് കാറിന്റെ കീ വച്ച് നമുക്ക് മ്യൂട്ട് ചെയ്ത് ഇടാൻ സാധിക്കും, ഒപ്പം താൽക്കാലികമായി അത് നിർത്തിവയ്ക്കാനും കീ വച്ച് സാധിക്കുന്നതാണ്, കാരണം നമ്മൾ ഇപ്പോൾ ശാന്തമായ സ്ഥലത്തുകൂടെ അല്ലെങ്കിൽ ആരെയും അറിയിക്കാതെ കാർ ലോക്ക് ചെയ്ത് അല്ലെങ്കിൽ അൺലോക്ക് ചെയ്തു പോകേണ്ട സാഹചര്യത്തിൽ ഈ ഒരു ഫീച്ചർ നമുക്ക് ഏറെ ഉപകാരപ്പെടുന്നു.

പിന്നെ ഒരുപാട് വാഹനങ്ങൾ ഉള്ള സ്ഥലത്തു കാർ പാർക്ക് ചെയ്ത് കഴിഞ്ഞ്, പെട്ടെന്ന് നമ്മുടെ കാർ കണ്ടുപിടിക്കാൻ ബുദ്ധിമുട്ട് വരുകയാണെങ്കിൽ കീഴിൽ ഉള്ള ബട്ടണുകളിൽ കുറച്ചുനേരം അമർത്തിപ്പിടിച്ചു കഴിഞ്ഞിട്ടുണ്ടെങ്കിൽ നമ്മുടെ കാറിൽ നിന്ന് ഇൻഡിക്കേറ്റർ ശബ്ദം വരുകയും നമുക്ക് എളുപ്പം ഇതിനെ കണ്ടു പിടിക്കാൻ പാട്ടും.

അങ്ങനെ നല്ല നല്ല ഫീച്ചറുകൾ നമ്മുടെ താക്കോലിനും ഉണ്ട്, അതെന്തെല്ലാം ആണെന്ന് അറിഞ്ഞിരുന്നാൽ നിങ്ങൾക്ക് എല്ലാം തന്നെ പരീക്ഷിച്ചു നോക്കാം.

Leave a Reply

Your email address will not be published. Required fields are marked *