കള്ളന്മാരിലും മനസ്സാക്ഷിയും സ്നേഹവും ഉള്ളവർ ഉണ്ടെന്ന് മനസ്സിലാക്കി, മനസ്സലിഞ്ഞു തിരികെനൽകി

കള്ളന്മാരിലും മനസ്സാക്ഷിയും സ്നേഹവും ഉള്ളവർ ഉണ്ടെന്ന് മനസ്സിലാക്കി തന്ന ദൃശ്യങ്ങൾ.

പാകിസ്താനിലെ കറാച്ചി എന്ന സ്ഥലത്ത് റോഡിൽ നടന്ന സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്, ഡെലിവറി ബോയിയുടെ കയ്യിൽ നിന്ന് ഡെലിവറി പാക്കേജ് മറ്റും തട്ടിയെടുക്കാൻ എത്തിയ കള്ളന്മാർ മനസ്സലിഞ്ഞു തിരിച്ചു കൊടുത്തു പോകുന്ന ദൃശ്യം വളരെ രസകരമായിരിക്കുന്നു.

ഡെലിവറി നടത്തുവാനുള്ള കവറുമായി നിൽക്കുന്ന യുവാവിന്റെ അടുത്തേക്കാണ് ബൈക്കിൽ രണ്ട് കള്ളന്മാർ എത്തിയത്, തുടർന്ന് അയാളുടെ കയ്യിൽ നിന്ന് ഈ പാക്കേജ് കവർ തട്ടിപ്പറിക്കാൻ നോക്കി, ഈ സാഹചര്യത്തിൽ ഡെലിവറി ബോയ് അവിടെ നിന്ന് വിഷമം പറഞ്ഞു കരഞ്ഞപ്പോൾ മനസ്സലിഞ്ഞു കൊണ്ട് അവർ മോഷ്ടിച്ച മുതല് തിരിച്ചു നൽകുകയാണ് ഉണ്ടായത്, എന്നിട്ട് അതിലൊരാൾ ഡെലിവറി ബോയിയെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുകയും, മറ്റേയാൾ ഹസ്തദാനം നൽകുകയുമാണ് ചെയ്തത്. എന്നിട്ട് ഇരുവരും തിരികെ പോയി.

ഇതിലൂടെ കള്ളന്മാരുടെ ഇടയിലും നല്ലവരും മനസ്സാക്ഷിയുള്ളവരും ഉണ്ട് എന്ന് മനസ്സിലാകുന്നു, അല്ലെങ്കിലും ഓരോ സാഹചര്യങ്ങളാണ് പലരെയും മോഷ്ടാക്കൾ ആകുന്നത്, ഒരുതരത്തിൽ നോക്കിയാൽ കായംകുളംകൊച്ചുണ്ണിയെ പോലെ നന്മ ചെയ്യുന്ന കള്ളന്മാരും ഇവിടെയുണ്ടല്ലോ.ഇപ്പൊൾ ഇത്രയും നല്ല പ്രവൃത്തി ചെയ്ത കള്ളന്മാരെ ആണ് ഇന്ന് സോഷ്യൽ ലോകം പുകഴ്ത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *