ആറുവർഷം പ്രേമിച്ച കാമുകി പോയത് നന്നായി അതുകൊണ്ടല്ലേ ഇപ്പോള്‍ ഇങ്ങനെ ആയത് – പ്രണവ് പറയുന്നു

ആറുവർഷം പ്രേമിച്ച കാമുകി പ്രണവിനെ തേച്ചു പോയപ്പോൾ, പകരം കിട്ടിയത് ഒരു മാലാഖ കുട്ടിയെ.

സോഷ്യൽ മീഡിയയിൽ തരംഗമായിരുന്ന ഒരു വിവാഹമായിരുന്നു പ്രണവിന്റെയും ഷഹാനയുടേതും, ആ വിവാഹം എല്ലാവരും ശ്രദ്ധിക്കുവാൻ ഒരുപാട് കാര്യങ്ങളുണ്ട്, അരക്ക്‌ താഴേക്ക് തളർന്നു കിടക്കുന്ന ഹിന്ദുവായ പ്രണവിന്റെ ജീവിതത്തിലേക്ക് നേരിട്ട് കണ്ടിട്ടുപോലുമില്ലാത്ത മുസ്ലിം യുവതിയായ ഷഹാന എത്തുകയായിരുന്നു അന്ന്, എന്നാൽ അതിനെ തുടർന്ന് ഇപ്പോൾ പ്രണവ് പോസ്റ്റ് ചെയ്ത കുറുപ്പും തരംഗമാവുകയാണ്.

പ്രണവ് ഈ കുറിപ്പ് എഴുതിയത് ആറു വർഷങ്ങൾക്ക് മുമ്പ് തന്നെ വീൽചെയറിൽ ആക്കിയ ആ ദിവസത്തിൻറെ ഓർമ്മയായിട്ട് ആയിരുന്നു, നടുവിന് ഏറ്റ ക്ഷതം മൂലമായിരുന്നു പ്രണവിന് അങ്ങനെ ഒരു അവസ്ഥ വന്നത്, എന്നാൽ ആ ഒരു രീതിയിൽ വിടാതെ തന്റെ സുഹൃത്തുക്കൾ എല്ലാ ആഘോഷങ്ങൾക്കും അവനെ കൊണ്ടു പോവുകയും ആഘോഷിക്കുകയും പതിവായിരുന്നു, അതിന്റെ ദൃശ്യങ്ങൾ എല്ലാം സോഷ്യൽ ലോകം ഏറ്റെടുത്തിരുന്നു, ഇതെല്ലാം കണ്ട് നേരിട്ട് പോലും കാണാത്ത പ്രണവിനെ സ്വന്തം വരനായി സ്വീകരിക്കുവാൻ തിരുവനന്തപുരത്തുള്ള വീടുവിട്ട് മുസ്ലിം യുവതിയായ ഷഹാന ഇരിഞ്ഞാലക്കുടയിൽ എത്തുകയായിരുന്നു, അതിൻറെ പിറ്റേദിവസം തന്നെ ഇരുവരുടേയും വിവാഹം പ്രണവിന്റെ വീട്ടുകാർ നടത്തി കൊടുത്തു.

എന്നിരുന്നാൽ കൂടിയും ഷഹാനയുടെ വീട്ടുകാരുടെ ഭാഗത്തുനിന്ന് അനവധി എതിർപ്പുകളും മറ്റും ഉയർന്നിരുന്നു എന്നാൽ ഇപ്പോൾ എല്ലാം കെട്ടടങ്ങി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ആണ് ഈ കുറിപ്പ് പ്രണവ് എഴുതുന്നത്. ആറു വർഷത്തിനുള്ളിൽ ഒരുപാട് കാര്യങ്ങൾ സംഭവിച്ചതിൽ അതിലേറ്റവും എടുത്തുപറഞ്ഞത് പ്രണവുമായി ഇഷ്ടത്തിലായിരുന്നു പെൺകുട്ടി അവനെ തേച്ചിട്ട് പോയതിനെ കുറിച്ചാണ്, എന്നിരുന്നാലും ആ വിഷമത്തിൽ അവനെ ഒറ്റക്കാക്കാതെ അപ്പോഴും കൂട്ടുകാർ ആശ്വസിപ്പിച്ചു.

ഇപ്പോൾ തേച്ചിട്ട് പോയവളെകാൾ നല്ല ഒരു മാലാഖ കുട്ടി പോലെയുള്ള ഷഹാനയെ കിട്ടിയതിന് പ്രണവ് ഏറെ സന്തോഷവാൻ ആണ്, ഷഹാന തന്നെ കൊച്ചുകുട്ടിയെപ്പോലെ ആണ് നോക്കുന്നതെന്നും, ഒരുപാട് സ്നേഹിക്കുന്നുണ്ടെന്നും, എല്ലാ കാര്യങ്ങളും നോക്കുന്നുണ്ട് എന്നും കുറിപ്പിൽ ഉണ്ടായിരുന്നു.

ഇപ്പൊൾ പ്രണവിന്റെ ജീവിതത്തിൽ സംഭവിച്ചതിന് അവന് ഒരു വിഷമവുമില്ല, കാരണം അതുകൊണ്ട് തന്നെയാണ് ചിലരുടെ മനസ്സ്‌ തിരിച്ചറിയാൻ സാധിച്ചതും ഒപ്പം അതിനേക്കാൾ നല്ലൊരു ജീവിതം ഷഹാനയുടെ രൂപത്തിൽ പ്രണവിന്റെ അടുത്തേക്ക് വന്നത്.

ഇന്ന് അവർ നല്ലൊരു കുടുംബജീവിതം നയിക്കുകയാണ്, ആയതിനാൽ എല്ലാവരും ഇപ്പോൾ അവർക്ക് സുഖമായ ഒരു ദാമ്പത്യജീവിതം നേരുന്നു.

Leave a Reply

Your email address will not be published. Required fields are marked *