ഇതിലും നല്ലൊരു കാര്യത്തെ ചെയ്യാനില്ല മോളെ, ഈ മൊഞ്ചത്തിക്കാണ്‌ കേരളം ഇപ്പോൾ കൈയടിക്കുന്നത്

സ്വന്തം കല്യാണത്തിന്റെ ഒപ്പം തന്നെ 10 നിർധനയായ പെൺകുട്ടികളുടെ കൂടി വിവാഹം നടത്തി കൊടുത്ത ഈ മുസ്ലിം യുവതിക്ക് ആയിരിക്കട്ടെ ഇന്നത്തെ സോഷ്യൽ ലോകത്തിന്റെ കൈയ്യടി.

ഏതൊരു പെൺകുട്ടിക്കും വിവാഹത്തെക്കുറിച്ച് ഒരുപാട് സ്വപ്നങ്ങൾ ഉണ്ടായിരിക്കും, ചിലർ അമിതമായി പണമുള്ളവർ ആർഭാടമായി വിവാഹം നടത്തുകയും, എന്നാൽ പാവപ്പെട്ടവർ കഷ്ടപ്പെട്ട് പെൺകുട്ടികളെ വിവാഹം കഴിപ്പിച്ച് അയക്കുകയാണ് പതിവ്, എന്നാൽ ഇവിടെ സമ്പന്ന ആയിട്ടുകൂടി തൻറെ മാതാപിതാക്കൾ തനിക്ക് ഒരുക്കി വച്ചിരുന്ന സ്വർണവു പണവുമെല്ലാം വച്ച് തന്റെ വിവാഹത്തോടൊപ്പം പത്തു നിർധനരായ പെൺകുട്ടികളുടെ വിവാഹം നടത്തിക്കൊടുത്ത യുവതിക്കും കുടുംബത്തിനും ദൈവം എല്ലാവിധ അനുഗ്രഹങ്ങളും നൽകുമെന്നത് തീർച്ചയാണ്. ഇതിലൂടെ ലളിതമായ വിവഹാചടങ്ങുകൾ ആണ് അവിടെ കാണാൻ സാധിച്ചത്.

പത്രത്തിലും മറ്റു മാധ്യമങ്ങളിലും പ്രശസ്തിക്കുവേണ്ടി പേരു വരാൻ വേണ്ടി ദാനം നൽകുന്ന ഒരുപാട് പേരുണ്ട്, എന്നാൽ ഇവിടെ ഈ പെൺകുട്ടിക്ക് പേരിൻറെ ആവശ്യമില്ല എന്ന് പറഞ്ഞുകൊണ്ടാണ് ഹമീദ് എന്ന വ്യക്തി ഈയൊരു കാര്യം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.

എന്തായാലും നന്മയുള്ള മനസ്സിന് ഉടമയായ പെൺകുട്ടി ചെന്ന് കയറാൻ പോകുന്ന വീട്ടിലും മാലാഖ തന്നെയായിരിക്കും, അല്ലെങ്കിലും ഒരുപാട് പണം ഉണ്ടായിട്ട് കാര്യമില്ല അത് മറ്റുള്ളവർക്ക് ഉപയോഗം ആകുന്ന രീതിയിൽ ചിലവഴിക്കുമ്പോൾ ആണ് ശരിക്കും നമ്മൾ ദൈവതുല്യർ ആകുന്നത്. ഇപ്പോൾ ആ പത്ത് കുടുംബത്തിനും ഈ പെൺകുട്ടി ദൈവതുല്യ തന്നെ..

Leave a Reply

Your email address will not be published. Required fields are marked *