“എൻറെ വീട്” എന്ന പദ്ധതിയിലൂടെ സ്വന്തമായി വീട് വയ്ക്കുവാൻ സർക്കാർ വക 10ലക്ഷം രൂപയുടെ വായ്പാ

“എൻറെ വീട്” എന്ന പദ്ധതിയിലൂടെ സ്വന്തമായി വീട് വയ്ക്കുവാൻ സർക്കാർ വക 10 ലക്ഷം രൂപയുടെ വായ്പാ സഹായം.

വീട് വയ്ക്കുവാൻ ആയി ഏതൊരു ബാങ്കിനെയും മറ്റും സമീപിക്കുകയാണ് എങ്കിൽ ഒരുപാട് രേഖകളും ഒപ്പം കൊള്ളപ്പലിശയും നൽകേണ്ടി വരും, എന്നാൽ ഏറ്റവും സുരക്ഷിതമായ മാർഗ്ഗത്തിലൂടെ വീടുവയ്ക്കാൻ സർക്കാർ നിങ്ങളെ സഹായിക്കുന്നു അതും 10 ലക്ഷം രൂപ വായ്പ നൽകികൊണ്ട്.

പക്ഷെ ഇതിന് ചില നിബന്ധനകളുണ്ട് അതായത് കേരളത്തിൽ താമസിക്കുന്ന വാർഷികവരുമാനം മൂന്നു ലക്ഷത്തിന് താഴെയുള്ള ഭവനരഹിതർക്ക് ആണ് ഇതിനായി അപേക്ഷിക്കുവാൻ സാധിക്കുക, പിന്നെ ഇതിൽ അപേക്ഷിക്കുന്ന ആളുടെ പേരിലോ അല്ലെങ്കിൽ അവരുടെ കുടുംബാംഗങ്ങളുടെ പേരിൽ വാസയോഗ്യമായ ഭവനം ഉണ്ടായിരിക്കരുത്, ഒപ്പം ഈ വായ്പാ ഭവനം നിർമ്മിക്കുവാൻ വേണ്ടി മാത്രമാണ് അല്ലാതെ ഭൂമി വാങ്ങാനോ അല്ലെങ്കിൽ നിലവിലുള്ള ഭവനം പുതുക്കി പണിയാനോ അല്ല.

പിന്നെ അപേക്ഷ വയ്ക്കുമ്പോൾ അപേക്ഷകനോടൊപ്പം അദ്ദേഹത്തിൻറെ കുടുംബത്തിലുള്ള ഒരാൾ സഹഅപേക്ഷകൻ ആയി ഉണ്ടാവേണ്ടതാണ്, ഈ സഹഅപേക്ഷകൻ വസ്തുവിന്റെ മേൽ അവകാശം ഉള്ള വ്യക്തി ആയിരിക്കണം എന്നുകൂടി നിബന്ധനയുണ്ട്.

ഈ വായ്പാ രണ്ടു തരത്തിലാണുള്ളത്, ആദ്യത്തേത് വാർഷിക വരുമാനം ഒരു ലക്ഷത്തിഇരുപതിനായിരം രൂപ വരെ ഉള്ള ആളുകൾക്ക് അഞ്ച് ലക്ഷം രൂപയാണ് വായ്പ ലഭിക്കുക, അതും 7.5 ശതമാനം പലിശയിൽ 15 വർഷം തിരിച്ചടവ് കാലാവധിയോടുകൂടി ലഭിക്കുന്നു.

പിന്നെ വാർഷികവരുമാനം 120000-300000 ഇടയിൽ ഉള്ളവർക്ക് 10 ലക്ഷംവരെ വായ്പ ലഭിക്കുന്നു, അത് 8.5 ശതമാനം പലിശയിൽ 15 വർഷ കാലാവധിയിൽ ലഭിക്കുന്നു. വായ്പക്ക് അപേക്ഷിക്കുവാനുള്ള അപേക്ഷകന്റെ പ്രായം 18 വയസ്സിനും 55 വയസ്സിനും മദ്ധ്യേ ആയിരിക്കണം.

ഈ വായ്പാ ഒരുമിച്ച് ലഭിക്കുകയില്ല, ബെയ്സ്മെന്റ് പൂർത്തിയാക്കുമ്പോൾ 30 ശതമാനവും, ഒരു നില വീടാണെങ്കിൽ ലിന്റിൽ വരെ പണികഴിപ്പിച്ച ശേഷം അല്ലെങ്കിൽ ഇനി രണ്ടു നില വീടാണെങ്കിൽ ഒന്നാം നിലയുടെ മേൽക്കൂരയുടെ പണി പൂർത്തീകരിച്ച ശേഷവും 40% ലഭിക്കുന്നതാണ്, പിന്നെ ബാക്കിയുള്ള 30% പൂർണമായും വീടിൻറെ പണി കഴിഞ്ഞ് പുറം വാതിലുകൾ കുളത്തിയതിനു ശേഷം ലഭിച്ചിരിക്കും.

അപേക്ഷകൻറെയും സഹ അപേക്ഷകൻറെയും റേഷൻകാർഡ് പകർപ്പ്, തിരിച്ചറിയൽ കാർഡ് പകർപ്പ്, ആധാർ കാർഡ് പകർപ്പ്, ജാതി സർട്ടിഫിക്കറ്റ്, വയസ്സ് തെളിയിക്കുന്ന എസ്എസ്എൽസി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, ഭൂമിയുടെ കരം അടച്ച രസീത്, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്ന് നൽകിയ അംഗീകൃത പെർമിറ്റ് പ്ലാൻ എസ്റ്റിമേറ്റ് എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്.കോർപ്പറേഷൻ ജില്ലാ, ഉപജില്ല ഓഫീസുകളിൽ നിന്നാണ് അപേക്ഷാഫോറം ലഭിക്കുക ആയതിനാൽ അത് പൂരിപ്പിച്ച് മേൽപ്പറഞ്ഞ രേഖകളോടൊപ്പം അവിടെ സമർപ്പിക്കേണ്ടതുണ്ട്.

ഇനി ഭവനം നിർമ്മിക്കുന്ന ഭൂമി ജാമ്യമായി വയ്ക്കാവുന്നതാണ്, എന്നാൽ വായ്പാ തുകയേക്കാൾ കുറവാണ് വസ്തുവിന്റെ വില എങ്കിൽ ഉദ്യോഗസ്ഥ ജാമ്യം, മറ്റു വസ്തു ജാമ്യം, സ്ഥിരനിക്ഷേപം, എൽഐസി പോളിസി എന്നിവ ജാമ്യമായി അതിനോടൊപ്പം വയ്ക്കാവുന്നതാണ്.

ജനറൽ കാറ്റഗറി ഒഴിച്ച് ഒബിസി മുതലുള്ള പിന്നോക്ക വിഭാഗങ്ങൾക്ക് എല്ലാവർക്കും ഈ ലോൺ ലഭിക്കുന്നതാണ്, ആയതിനാൽ സർക്കാരിൻറെ ഭാഗത്തുനിന്നുള്ള ഈ വായ്പാ സഹായം സ്വീകരിച്ചു കൊണ്ട് നമുക്കും നമ്മുടെ സ്വപ്നം സാക്ഷാൽക്കരിക്കാം.