നിങ്ങളെ തളർത്തി കളഞ്ഞ വിവിധ കഥ രോഗങ്ങൾക്ക് സർക്കാരിൻറെ വക ചികിത്സാസഹായം ലഭിക്കുന്നു, അറിവ്

നിങ്ങളെ തളർത്തി കളഞ്ഞ വിവിധ കഥ രോഗങ്ങൾക്ക് സർക്കാരിൻറെ വക ചികിത്സാസഹായം ലഭിക്കുന്നു, അതും എപിഎൽ, ബിപിഎൽ എന്ന വ്യത്യാസമില്ലാതെ.

ഇപ്പോൾ സമൂഹത്തിൽ ഒരുപാട് തരം അസുഖങ്ങൾ ആളുകളെ കീഴ്പെടുത്തുന്നുണ്ട്, അത്തരം സാഹചര്യത്തിൽ ചികിത്സയ്ക്ക് വേണ്ടി കഷ്ടപ്പെടുന്ന അല്ലെങ്കിൽ പണമില്ലാത്തതുകൊണ്ട് മാത്രം ചികിത്സിക്കാൻ സാധിക്കാത്ത ഒരുപാട് സാധുജനങ്ങൾക്ക് വേണ്ടി സർക്കാർ ഇത്തരമൊരു ആനുകൂല്യം ഒരുക്കിയിരിക്കുകയാണ്.

ഇതിനായി പല ജില്ലകളിലുള്ള 49 ആശുപത്രികൾക്കാണ് സർക്കാർ അംഗീകാരം കൊടുത്തിട്ടുള്ളത്, ഈ പറഞ്ഞ ആശുപത്രിയിൽ ചികിത്സ നേടിയാൽ നിങ്ങൾക്ക് സർക്കാരിന്റെ ഭാഗത്തു നിന്നുള്ള ധനസഹായം ലഭിക്കും, അമ്പതിനായിരം രൂപ വരെയാണ് തുക ലഭിക്കുന്നത്. അപ്പോൾ ഇത്തരമൊരു ആനുകൂല്യം ഏതു വിഭാഗക്കാർക്കും കിട്ടുന്നതാണ്, എന്നാൽ മൂന്നുലക്ഷം രൂപയുടെ താഴെ വാർഷിക വരുമാനമുള്ളവർ ആയിരിക്കണം, ഒപ്പം മറ്റ് സർക്കാർ ആനുകൂല്യങ്ങൾ സ്വീകരിക്കാത്തവർ ആയിരിക്കണം, ഇനി അങ്ങനെ സ്വീകരിക്കുന്നുണ്ടെങ്കിൽ പോലും ചികിത്സക്ക് ആ പണം തികയാതെ വരുകയാണെങ്കിൽ ഈ പദ്ധതിയിൽ നിന്നും പണം അനുവദിക്കുന്നതാണ്.

ചികിത്സിക്കുന്ന ഡോക്ടർ മുഖാന്തരം വേണം അപേക്ഷ നൽകുവാൻ, ആയതിനാൽ അദ്ദേഹത്തിൻറെ സാക്ഷ്യപത്രവും, വരുമാന സർട്ടിഫിക്കറ്റും, തിരിച്ചറിയൽ കാർഡും എല്ലാം ഒരു കത്ത് മുഖേന നൽകി അപേക്ഷിക്കാം. അപ്പോൾ ഇനിയാരും സർക്കാർ നൽകുന്ന ഈ ആനുകൂല്യം അറിയാതെ ചികിത്സ ലഭിക്കാതെ പോകരുത്.

Leave a Reply

Your email address will not be published. Required fields are marked *