ഈ നായയുടെയും കുട്ടിയുടെയും ഒളിച്ച് കളി ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കേമനായി നിൽക്കുന്നത്

ലോക്ക് ഡൗൺ സമയത്ത് നായയുടെയും പെൺകുട്ടിയുടെയും ഒളിച്ചുകളി ജനങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്.

ലോക്ക്‌ ഡൗൺ കാലം ആഘോഷമാക്കിയവർ ആണ് നമ്മൾ ഭൂരിഭാഗം പേരും, അതുകൊണ്ടുതന്നെ പലവിധ കഴിവുകൾ കണ്ടുപിടിക്കുവാനും, നിലവിലുള്ള കഴിവുകൾ വളർത്തിയെടുക്കുവാനും ഒക്കെ ഈ സമയം നമുക്ക് ഉപകരിച്ചു. അതിൽ കൊച്ചുകുട്ടികളുടെ കഴിവ് കണ്ടായിരിക്കും നമ്മൾ ഏറ്റവും കൂടുതൽ അതിശയിച്ചത്, അവർ കലാപരമായും മറ്റും സോഷ്യൽ മീഡിയയിലൂടെ കഴിവുകൾ പങ്കുവെച്ചു അതെല്ലാം നമ്മൾ നെഞ്ചിലേറ്റി, എന്നാൽ ഇപ്പോൾ ഏറ്റവും തരംഗമാകുന്നത് ലോക്ക് ഡൗൺ സമയത്ത് വെറുതെ വീട്ടിലിരുന്ന് ബോറടിച്ച പെൺകുട്ടി തന്റെ നായയുമായി ഒളിച്ചു കളിക്കുന്നതാണ്.

പെൺകുട്ടി പറയുന്ന നേരത്ത് നായ പോയി ചുമരിൽ രണ്ട് കാലും പൊക്കി വച്ച് എണ്ണാൻ നിൽക്കുന്നത് പോലെ നിൽക്കുന്നതും, ഈ സമയം പെൺകുട്ടി ഒളിക്കുന്നതും, കുറച്ചു നേരത്തിനു ശേഷം നായ പെൺകുട്ടിയെ കണ്ടുപിടിക്കാൻ ഓടുന്ന വീഡിയോ വളരെ രസകരമായി തോന്നുന്നു. കുട്ടികൾക്ക് ഇതൊക്കെ ഏറ്റവും ആഹ്ലാദകരമായ കാര്യമാണ്, അതിനോടൊപ്പം താൻ ഒരുപാട് സ്നേഹിക്കുന്ന വളർത്ത് മൃഗങ്ങൾ കൂടി ഉണ്ടെങ്കിൽ അതിൽപരം സന്തോഷം വേറെ ഇല്ല, ഒപ്പം അവരുടെ ബോറടി അങ്ങ് മാറികിട്ടും.

ഇങ്ങനെ സ്വന്തം വളർത്തുമൃഗങ്ങൾ ആയി കളിക്കുന്നവർ ഏറെയാണ്, അവർക്കെല്ലാം ഈ വീഡിയോ അതിൽ ഏറെ പ്രിയപ്പെട്ടതും ആണ്.