വാട്ടർ ടാങ്ക് ക്ലീൻ ചെയ്യുവാൻ ഇങ്ങനെയൊരു സാധനം ഉണ്ടാക്കി വച്ചിരുന്നാൽ ഇനി ആ പണി വളരെ ഈസി

വാട്ടർ ടാങ്ക് ക്ലീൻ ചെയ്യുവാൻ ഇങ്ങനെയൊരു സാധനം ഉണ്ടാക്കി വച്ചിരുന്നാൽ ഇനി ആ പണി വളരെ എളുപ്പമായിരിക്കും.

എല്ലാവരുടെ വീടുകളിലും വാട്ടർടാങ്ക് ഉണ്ടായിരിക്കും, എന്നാൽ അതിനുള്ളിൽ നിന്നും പൈപ്പിലേക്ക് വരുന്നത് നല്ല വെള്ളം ആണെങ്കിൽ പോലും നല്ല കട്ടിയിൽ തന്നെ ടാങ്കിന് ഏറ്റവും അടിയിൽ ചളി കിടപ്പുണ്ടാകും, ഇത് ആഴ്ചയിൽ അല്ലെങ്കിൽ മാസത്തിൽ ഒരിക്കൽ ക്ലീൻ ചെയ്യുന്നത് വളരെ നല്ലതായിരിക്കും.

പലരും ടാങ്കിനുള്ളിൽ ഇറങ്ങി ക്ലീൻ ചെയ്യുന്നത് കാണാറുണ്ട് അതൊക്കെ വളരെ ബുദ്ധിമുട്ട് ആയത് കൊണ്ട് തന്നെ വർഷത്തിലൊരിക്കൽ മറ്റും ആയിരിക്കും ക്ലീനിങ് ഉണ്ടാവുക, പിന്നെ വാട്ടർ ടാങ്ക് ക്ലീൻ ചെയ്യുവാനായി ഒരു മെഷീൻ നമുക്ക് മാർക്കറ്റിൽ നിന്ന് വാങ്ങാൻ ലഭിക്കും പക്ഷേ അത് ഏകദേശം നല്ല വില തന്നെ വരുന്നതാണ്.

എന്നാൽ ഇവിടെ അതിന്റെ ഒന്നും ആവശ്യമില്ല 100 രൂപയ്ക്ക് താഴെ ചിലവിൽ സാധനങ്ങൾ വാങ്ങി നിർമ്മിക്കാവുന്ന അടിപൊളി ഒരു ക്ലീനർ ആണ് പരിചയപ്പെടുത്തുന്നത്, ശരിക്കും ആരും ഇത് ഉണ്ടാകുന്നത് കാണുമ്പോൾ നന്നായി ക്ലീൻ ചെയ്യും എന്ന് പ്രതീക്ഷിക്കുകയില്ല. ഇതിൻറെ ടെക്നിക് ഒക്കെ വളരെ സിംപിളാണ്, അതുപോലെതന്നെ ഉപയോഗിക്കാനും വളരെ എളുപ്പം തന്നെയാണെന്ന് നമുക്ക് കണ്ടാൽ മനസ്സിലാകും.ഇത് ഉണ്ടാക്കുവാനായി ഹോസും പിന്നെ ബാത്റൂം ക്ലീൻ ചെയ്യുന്ന പോലെയുള്ള ഒരു ബ്രഷും മറ്റും വാങ്ങിയാൽ മാത്രം മതി, നമുക്ക് എളുപ്പം തയ്യാറാക്കാം.

ഈ രീതിയിൽ ഒന്ന് ഉണ്ടാക്കി വച്ചിരുന്നാൽ പിന്നെ ഈ പണി നിങ്ങൾക്ക് ഒരു ബുദ്ധിമുട്ടായി തോന്നുകയില്ല, ഇത്തരം ഒരു സാധനം വച്ച് കരണ്ടിന്റെ ഉപയോഗം പോലുമില്ലാതെ വാട്ടർ ടാങ്കിൽ നിന്ന് ചെളി പുറത്തേക്ക് കളയുന്നത് കാണുമ്പോൾ തന്നെ നമുക്ക് മനസ്സിന് വളരെ ഒരു സംതൃപ്തി തോന്നും, ഒപ്പം വെള്ളം കലങ്ങുകയുമില്ല. കൊച്ചുകുട്ടികൾക്കു വരെ എളുപ്പം ചെയ്യാവുന്ന ഈ വിദ്യ നിങ്ങൾക്ക് ഏറെ ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

Leave a Reply

Your email address will not be published. Required fields are marked *