വളരെ ചിലവു കുറവിൽ പഴയ ടയർ കൊണ്ട് ഒരു റെഡിമേഡ് അലക്കു കല്ല് വീട്ടിൽ ഉണ്ടാക്കാം, ഈസി ആണ്

വളരെ ചിലവു കുറവിൽ ഒരു റെഡിമേഡ് അലക്കു കല്ല് വീട്ടിൽ ഉണ്ടാക്കാം.

പണ്ടുകാലത്ത് ഒക്കെ വീടുപണിയുമ്പോൾ അതിനോടൊപ്പം തന്നെ അലക്കു കല്ലും പണിത് വയ്ക്കാറുണ്ട്, അങ്ങനെ ഉള്ള വീടുകളിൽ ഒന്ന് മാറി വേറെ ഇഷ്ടമുള്ള സ്ഥലത്തു വച്ച് തുണികൾ കഴുകണമെന്നു തോന്നിയാൽ അത് നടക്കില്ല, അതുകൊണ്ടു തന്നെ നമ്മുടെ സൗകര്യാനുസരണം എവിടേക്കും വേണമെങ്കിലും അങ്ങോട്ടുമിങ്ങോട്ടും മാറ്റാവുന്ന ഒരു കല്ല് ആണ് കൂടുതൽ ആളുകളും ഇഷ്ടപ്പെടുന്നത്, അപ്പോൾ എന്തും ആധുനിക രീതിയിൽ ചിന്തിക്കുന്ന ആളുകൾ ഇതിനും ഒരു പരിഹാരം കണ്ടെത്തി അതാണ് റെഡിമെയിഡ് അലക്ക് കല്ല്, ഇവ മാർക്കറ്റിൽ നിന്ന് വാങ്ങാൻ ഏകദേശം 2000 രൂപ വരും, എന്നാൽ വീടു പണി കഴിഞ്ഞു ബാക്കി വരുന്ന കുറച്ചു സിമൻറും, മെറ്റലും, പൈപ്പും, കമ്പികളും ഉണ്ടെങ്കിൽ നമുക്ക് തന്നെ പുറത്തുനിന്ന് വാങ്ങുന്നതിലും മികച്ചതായ ഒരടിപൊളി അലക്ക് കല്ല് ഉണ്ടാക്കാവുന്നതേയുള്ളൂ.

ഈ രീതി ആകുമ്പോൾ ഇഷ്ടാനുസരണം നമുക്ക് എവിടെ വേണമെങ്കിലും വച്ച് അലക്കുകയും ചെയ്യാം, ഒപ്പം ആവശ്യം കഴിഞ്ഞു എടുത്തു വെക്കുകയും ചെയ്യാം, ഇത് ഉണ്ടാക്കുവാനായി അധികം പണിയൊന്നുമില്ല, കാണിക്കുന്ന രീതിയിൽ തന്നെ തെറ്റ് കൂടാതെ ചെയ്തിട്ടുണ്ടെങ്കിൽ ഇവ കൃത്യമായി ഭംഗിയിൽ ലഭിക്കുന്നതാണ്. ഇതിനായി മെറ്റലും സിമെന്റും എല്ലാം സെറ്റ് ചെയ്യണം, പിന്നെ അഞ്ചുദിവസം സിമൻറ് സ്ട്രോങ്ങ് ആവാൻ വേണ്ടി വെള്ളം നനച്ചു കൊടുക്കേണ്ടതുണ്ട്, അതുകൂടി കഴിഞ്ഞിട്ടുണ്ടെങ്കിൽ റെഡിമേഡ് അലക്കു കല്ല് തയ്യാറാകും.

ഇത്തരമൊരു അലക്കുകല്ല് എല്ലാ വീടുകളിലും ഉണ്ടാകുന്നത് ഏറെ നല്ലതായിരിക്കും, അപ്പോൾ എവിടെ വച്ച് വേണമെങ്കിലും തുണികൾ കഴുകാവുന്ന ഈ സംഭവം നിങ്ങൾക്കും ഏറെ ഉപകാരപ്പെടട്ടെ.

Leave a Reply

Your email address will not be published. Required fields are marked *