3000 രൂപ മാസം ലഭിക്കുന്ന പദ്ധതിയിലേക്ക് ആധാർകാർഡും, ബാങ്ക് അക്കൗണ്ട് കൊടുത്തു അപേക്ഷിക്കാം

3000 രൂപ മാസം ലഭിക്കുന്ന കേന്ദ്ര പദ്ധതിയിലേക്ക് ആധാർകാർഡും, ബാങ്ക് അക്കൗണ്ട് വിവരവും കൊടുത്തു ഇപ്പോൾ അപേക്ഷിക്കാം. പ്രതിമാസം 3000 രൂപ കൊടുത്തു “ശ്രം യോഗി മൻധൻ യോജന” എന്ന പദ്ധതി ആവിഷ്കരിച്ചത് തന്നെ അസംഘടിത മേഖലയിൽ ഉള്ള ആളുകൾക്ക് ഒരു കൈത്താങ്ങ് എന്ന രീതിയിൽ പെൻഷൻ നൽകാനാണ്. 18 വയസ്സു മുതൽ 40 വയസ്സ് വരെയുള്ള ആളുകൾക്ക് ഈ ഒരു പദ്ധതിയിൽ ചേരാവുന്നതാണ്.

18 വയസ്സുള്ള ആളുകൾക്ക് 55 രൂപയാണ് നിക്ഷേപിക്കേണ്ടത് പ്രായം കൂടുംതോറും നിക്ഷേപിക്കേണ്ട തുക വളരെ ചെറിയ തോതിൽ കൂടുന്നതാണ്, അപ്പോൾ 40 വയസുള്ള വ്യക്തി നിക്ഷേപിക്കേണ്ടത് 200 രൂപയാണ്. അങ്ങനെ 60 വയസ്സിനുശേഷം എല്ലാമാസവും 3000 രൂപ നിങ്ങളുടെ അക്കൗണ്ടിലേക്ക് വരുന്നതാണ്. തീർച്ചയായും ഇത് ഏറ്റവും നല്ലൊരു കേന്ദ്രസർക്കാർ പദ്ധതി ആണ് എന്നാണ് കരുതുന്നത്. അപ്പോൾ ഇതിനുവേണ്ടി ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്, ഇതിനായി നിങ്ങളുടെ ആധാർ കാർഡ്, ബാങ്ക് അക്കൗണ്ട് വിവരങ്ങളും മാത്രം മതിയാകും. അപ്പോൾ എങ്ങനെയാണ് അപേക്ഷിക്കേണ്ടത് എന്ന് എല്ലാം വിശദമായി വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. തീർച്ചയായും ഇതു നിങ്ങൾക്ക് ഉപകാരപ്പെടും എന്ന് കരുതുന്നു. നിങ്ങൾക്ക് താൽപര്യമില്ലെങ്കിൽ ഉപകാരപ്പെടുന്ന ഒരുപാട് പേരുണ്ട്.

അവരിലേക്ക് എത്തിക്കാവുന്നതാണ്.