ഈ 10 കാര്യങ്ങൾ ശ്രദ്ധിച്ചാൽ തന്നെ നമ്മുടെ ഫോൺ വല്ലാതെ ചൂടാകുന്ന പ്രശ്നം തടയാനാകും, അറിവ്

ഈ 10 കാര്യങ്ങൾ ശ്രദ്ധിച്ചാൽ തന്നെ നമ്മുടെ ഫോൺ വല്ലാതെ ചൂടാകുന്ന പ്രശ്നം തടയാനാകും.

ഫോൺ അധികം ഉപയോഗിച്ച് കഴിഞ്ഞാൽ ചൂടാകുന്ന പ്രശ്നം എല്ലാവരും നേരിടുന്നതാണ്, എന്നാൽ ചില ഫോണുകൾ നല്ല രീതിയിൽ തന്നെ ചൂടു വരുമ്പോൾ പൊട്ടിത്തെറിക്കുമോ എന്നുവരെ നമ്മൾ പേടിച്ചു പോകും, ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാനായി ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക.

ഏറ്റവും ആദ്യത്തേത് നമ്മൾ ഫോൺ വീഴുമ്പോൾ പൊട്ടാതിരിക്കാനും മറ്റും ബാക്ക് കവർ ഇട്ട് കൊടുക്കാറുണ്ട്, അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ തന്നെ നമ്മുടെ ഫോൺ ചൂട് ആകുന്ന സമയം, ആ ചൂട് പുറത്തു പോവാതെ അതിന്മേൽ തന്നെ താങ്ങി നിൽക്കുന്നതാണ്, അപ്പോൾ പരമാവധി ബാക്ക് കവറുകൾ ഉപയോഗിക്കാതെ ഇരിക്കുക, ഇനി ബാക്ക് കവർ ഇല്ലാതെ ഫോൺ ഉപയോഗിക്കാൻ സാധിക്കാത്ത ആളുകൾക്ക് ഫോൺ ചൂടാകുന്നു എന്ന് തോന്നിയാൽ അപ്പോൾ തന്നെ ബാക്ക് കവർ ഊരി കുറച്ചു നേരം റസ്റ്റ് ചെയ്യാൻ വിടാം.

പിന്നെ ഗെയിം, ഇൻറർനെറ്റ്, ലൈവ് വീഡിയോസ് എന്നിവ കാണുന്നവരുടെ ഫോൺ എന്തായാലും പെട്ടെന്നുതന്നെ ചൂടാകുന്നതാണ്, അപ്പോൾ അത്തരം കാര്യങ്ങൾ നിങ്ങൾ ചെയ്യുന്നുണ്ടെങ്കിൽ പരമാവധി അത് കുറയ്ക്കാൻ ശ്രമിക്കുക.

നല്ല രീതിയിൽ ചാർജ് ചെയ്തില്ലെങ്കിലും ഫോൺ ചൂടാകാൻ സാധ്യതയുണ്ട്, ഒരിക്കലും ഓവർ ആയിട്ട് ഫോൺ ചാർജ് ചെയ്യാൻ പാടില്ല, ഒരു 90%-95% കഴിയുമ്പോഴേ നിങ്ങൾക്ക് ചാർജ് ഓഫ് ചെയ്യാവുന്നതാണ്, അതുപോലെതന്നെ എപ്പോഴും 15 ശതമാനത്തിനു താഴെ ചാർജ് ആയാൽ അത് പെട്ടെന്ന് തന്നെ ചാർജ് ചെയ്യാൻ ശ്രമിക്കണം, ഈ രീതി തുടർന്നാൽ ഫോൺ അമിതമായി ചൂടാകുന്നത് പരമാവധി ഒഴിവാക്കാം.പിന്നെ ഇപ്പോഴും നമ്മൾ റീസെന്റ് ആയി എടുത്ത ആപ്പുകൾ ബാക്ക്ഗ്രൗണ്ടിൽ തന്നെ വെക്കാതെ ക്ലിയർ ചെയ്തിടാൻ പ്രത്യേകം ശ്രദ്ധിക്കണം.

നേരിട്ട് തന്നെ നമ്മുടെ ഫോണിന്മേൽ സൂര്യവെളിച്ചം ഏൽപ്പിക്കാതെ നോക്കണം. പിന്നെ ഫോൺ ചാർജ് ചെയ്യുമ്പോൾ കിടക്കയിലും സോഫയിൽ ഒന്നും വയ്ക്കാതെ നല്ല കട്ടിയുള്ള ടേബിളിന്റെ മുകളിലോ മറ്റും വേണം ഇവ വെക്കാൻ, നല്ല സോഫ്റ്റ് ആയിട്ടുള്ള സ്ഥലത്ത് വെച്ച് ഫോൺ ചാർജ് ചെയ്യുകയാണെങ്കിൽ ഇവ പെട്ടെന്ന് തന്നെ ചൂടാക്കുന്നതാണ്.

ഇനി നിങ്ങൾ ഫോൺ വെറുതെ അവിടെയും എവിടെയും വയ്ക്കാതെ എപ്പോഴും ഒരു നോർമൽ ആയ താപനില ഉള്ള സ്ഥലത്തു തന്നെ വെക്കണം, അതായത് ഒരുപാട് ചൂടുള്ള സ്ഥലത്തു അല്ലെങ്കിൽ ഒരുപാട് തണുപ്പുള്ള സ്ഥലത്ത് ഇവ വെക്കാൻ പാടില്ല, ഉദാഹരണത്തിന് നമ്മൾ പലപ്പോഴും ഫ്രിഡ്ജിന്റെയും ടിവിയുടെയും മുകളിൽ ഒക്കെ ഫോൺ വയ്ക്കുന്നത് കാണാറുണ്ട്, ഇത് ഫോണിനെ പ്രതികൂലമായി ബാധിക്കുകയും എളുപ്പം ഫോൺ ചൂടാവുകയും ചെയ്യുന്നു.

ഒരിക്കലും രാത്രി കിടക്കാൻ നേരത്ത് രാവിലെ എടുക്കാമെന്ന് കരുതി ഫോൺ ചാർജിൽ ഇടരുത്, ഇതിലൂടെ ഫോൺ ഓവർ ചാർജ് ആകും, മാക്സിമം നാലു മണിക്കൂറിനുള്ളിൽ തന്നെ ഏതൊരു ഫോണും ചാർജ് ആകുന്നതാണ്, അതിനുശേഷമുള്ള മണിക്കൂറുകളിൽ ഫോണിൽ ഓവർ ആയിട്ട് ചാർജ് കേറുന്നതും, അത് ഫോണിന്റെ ബാറ്ററിയെ വിപരീതമായി ബാധിക്കുകയും, ഒപ്പം പെട്ടെന്നുതന്നെ ചൂടാകുന്നതുമാണ്.

പിന്നെ സ്വന്തം ഫോണിൻറെ ചാർജർ ഉപയോഗിച്ചലാതെ മറ്റൊരു ഫോണിൻറെ ചാർജർ അല്ലെങ്കിൽ മാർക്കറ്റിൽ നിന്നും വില കുറഞ്ഞ രീതിയിൽ വാങ്ങുന്ന ചാർജർ ഉപയോഗിച്ച് ഒരിക്കലും നമ്മുടെ ഫോൺ ചാർജ് ചെയ്യരുത്, അങ്ങനെ ചെയ്താലും പെട്ടെന്ന് തന്നെ ഇവ ചൂടാവുകയും അതുപോലെ ഫോണ് പെട്ടന്ന് കേടാവുകയും ചെയ്യുന്നു. പിന്നെ ഏതെങ്കിലും ആവശ്യമില്ലാത്ത ആപ്ലിക്കേഷനുകൾ ഫോണിൽ കിടപ്പുണ്ടെങ്കിൽ അതെല്ലാം നോക്കി ഡിലീറ്റ് ചെയ്തു കളയണം.

ഇനി ഫോൺ വല്ലാതെ ചൂടാവുകയാണെങ്കിൽ ഉടനെ തന്നെ അത് സ്വിച്ച്ഓഫ് ചെയ്തു, ഒരു സ്ഥലത്ത് വയ്ക്കാം എന്നിട്ട് അതിൻറെ ചൂട് മാറിയതിനു ശേഷം മാത്രം ഓൺ ചെയ്താൽ മതിയാകും, ഇങ്ങനെ പെട്ടെന്ന് തന്നെ ഫോൺ ഓഫ് ചെയ്യുന്നത് കൊണ്ട് എളുപ്പം ചൂട് മാറികിട്ടും. അപ്പോൾ ഇത്രയും ചെയ്‌താൽ തന്നെ ഫോൺ ഓവറായി ചൂടാകുന്നത് കുറഞ്ഞിരിക്കും.