കറക്റ്റ് പാകമായി കഴിഞ്ഞാൽ താനെ പുറത്തേക്ക് ചാടിക്കുന്ന വെറൈറ്റി പുട്ടുകുറ്റി ഇറങ്ങിയിട്ടുണ്ട്

കറക്റ്റ് പാകമായി കഴിഞ്ഞാൽ താനെ പുറത്തേക്ക് ചാടിക്കുന്ന വെറൈറ്റി പുട്ടുകുറ്റി ഇറങ്ങിയിട്ടുണ്ട്, തീർച്ചയായും നിങ്ങൾക്ക് ഈ ഒരു സൗകര്യം ഇഷ്ടപ്പെടും. കേരളീയർ ആയതുകൊണ്ട് തന്നെ പുട്ട് മിക്കദിവസങ്ങളിലും പ്രഭാതഭക്ഷണമായി ഉണ്ടാകുന്നതാണ്, പലതരം രീതിയിൽ പുട്ട് നമ്മൾ ഉണ്ടാക്കാറുമുണ്ട്, എന്നാൽ ഏറെ എളുപ്പവും അതുപോലെതന്നെ വേഗം പണി തീരുന്നത് പുട്ട് കുറ്റിയിൽ ഉണ്ടാക്കുവാൻ ആണ്.

സാധാരണ നമ്മൾ പുട്ട് ഉണ്ടാക്കി കഴിഞ്ഞു അത് എടുത്തു പുറകിൽ നിന്ന് കുത്തി പ്ലേറ്റിലേക്ക് ഇടേണ്ടതായി വന്നിരുന്നു. പക്ഷേ പുറകിൽ നിന്ന് കുത്ത്‌ കൊള്ളാൻ ഇനി പുട്ടിനു വയ്യ എന്ന് പറഞ്ഞു കൊണ്ട് പുതിയൊരു പ്രത്യേകത ഉള്ള പുട്ടുകുറ്റി ഇറങ്ങിയിരിക്കുകയാണ്‌. അതുകൊണ്ട് തന്നെ പോസ്റ്റ് ചെയ്തത് നിമിഷങ്ങൾക്കുള്ളിൽ ഇത് എവിടെയും നിറഞ്ഞു നിൽക്കുന്ന വീഡിയോ ആയിരിക്കുന്നു. ഇൗ പുട്ടുകുറ്റിയിൽ പുട്ട് ഉണ്ടാകുമ്പോൾ കറക്റ്റ് പാകമായി കഴിഞ്ഞിട്ടുണ്ടെങ്കിൽ താനെ അത് പൊന്തി നേരെ താഴത്തേക്ക് വീഴുന്നതാണ്, അന്നേരം പ്ലേറ്റ് പിടിച്ചു നമ്മൾ അവിടെ നിൽക്കണം എന്ന ഒരു ബുദ്ധിമുട്ട്‌ മാത്രമേ ഉള്ളൂ. അപ്പോൾ നിങ്ങൾക്ക് ഈ ദൃശ്യങ്ങൾ കാണാം.

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താം.