നമുക്ക് ടിവികൾ നിർമ്മിക്കുന്ന മാനുഫാക്ചറിങ് യൂണിറ്റുകൾ കാണുവാൻ പോയാലോ? കിടിലം കാഴ്ചകൾ

നമുക്ക് ടിവികൾ നിർമ്മിക്കുന്ന മാനുഫാക്ചറിങ് യൂണിറ്റുകൾ കാണുവാൻ പോയാലോ?

നമ്മുടെ എല്ലാവരുടെയും വീടുകളിലും പല കമ്പനികളുടെയും ടിവി ഉണ്ട്, അങ്ങനെ ഓരോ ഉപകരണങ്ങൾ വീട്ടിൽ കാണുമ്പോൾ ഇവ ഒക്കെ എങ്ങനെയാണ് നിർമ്മിക്കുന്നത് എന്ന് പലരും ചിന്തിച്ചു പോകും. ഇന്ന് നമ്മൾ ഉപയോഗിക്കുന്ന കൂടുതൽ ഇലക്ട്രോണിക് ഉപകരണങ്ങളുടെ നിർമ്മാണം വിദേശരാജ്യങ്ങളിൽ നടക്കുമ്പോൾ നമ്മുടെ ഈ രാജ്യത്തും പല കമ്പനികളുടെയും പ്രോഡക്ടുകൾ നിർമ്മിക്കുന്നുണ്ട് എന്നതാണ് സത്യം.

അപ്പോൾ നമ്മുടെ വീട്ടിലെ സ്വന്തം ടിവി എങ്ങനെയാണ് നിർമ്മിക്കുന്നതെന്ന് ഇതിലൂടെ കണ്ടു മനസ്സിലാക്കുവാൻ ഉള്ള അവസരം നിങ്ങൾക്ക് ലഭിക്കുന്നു, കുറച്ചു കൗതുകകരമായി ചിന്തിക്കുന്നവർക്കും അറിയാൻ ആഗ്രഹം ഉള്ളവർക്ക് എല്ലാം ഈ വീഡിയോ വളരെയധികം ഇഷ്ടമാകുന്നതായിരിക്കും. ന്യൂഡൽഹിയിൽ ഉള്ള നോയിഡ എന്ന സ്ഥലത്തെ ‘വീഡിയോടെക്സ്’ എന്ന കമ്പനിയുടെ ടിവി മാനുഫാക്ചറിംഗ് യൂണിറ്റുകളിൽ ടീവി നിർമ്മിക്കുന്ന ദൃശ്യങ്ങൾ ആണ് കാണിക്കുന്നത്.

ടിവിയുടെ ഓരോ ഭാഗങ്ങളും ഓരോ സ്ഥലങ്ങളിലായി നിർമ്മിക്കുകയും, പിന്നെ ഇവയെല്ലാം സമന്വയിപ്പിക്കാൻ ആയി മറ്റൊരു യൂണിറ്റും ഏർപ്പെടുത്തിയിട്ടുണ്ട്, ഒരുപാട് ജീവനക്കാർ ജോലി ചെയ്യുന്ന തികച്ചും കൗതുകം ഏറിയ ടിവി നിർമ്മാണ ശാലയിലേക്ക് നമുക്കൊന്നു കണ്ണോടിക്കാം.

Leave a Reply

Your email address will not be published. Required fields are marked *