ഇനി വാഹനങ്ങളിൽ സ്റ്റെപ്പിനി ടയറുകൾ ഉണ്ടാവുകയില്ല, പകരം ഒക്ടോബർ മാസം മുതൽ എത്താൻ പോകുന്നത്

ഇനി വാഹനങ്ങളിൽ സ്റ്റെപ്പിനി ടയറുകൾ ഉണ്ടാവുകയില്ല, പകരം ഒക്ടോബർ മാസം മുതൽ എത്താൻ പോകുന്നത് പഞ്ചർ കിറ്റുകളും ഇലക്ട്രിക് പമ്പും.

ഇപ്പോൾ മിക്ക വാഹനങ്ങളിലും ട്യൂബ് ഇല്ലാത്ത ടയറുകളാണ് ഉപയോഗിക്കുന്നത്, അത്തരം ടയറുകൾ ഉപയോഗിക്കുന്നതിലൂടെ ഇവ പഞ്ചറായാൽ 5 മിനിറ്റ് കൊണ്ട് ഒക്കെ പഞ്ചർ ഒട്ടിക്കാൻ സാധിക്കുന്നതാണ്, അങ്ങനെ വരുകയാണെങ്കിൽ ഒരു സ്‌റ്റെപ്പിനിയുടെ ആവശ്യം അവിടെ തീരെ ഉണ്ടാവുകയില്ല,ആയതിനാൽ തന്നെ വാഹനങ്ങളിൽ സ്റ്റെപ്പിനി ടയറുകൾ ഒഴിവാക്കുകയാണ്, പകരം പഞ്ചർ ഒട്ടിക്കാൻ ഉള്ള പഞ്ചർ കിറ്റും പിന്നെ വൈദ്യുതി ഉപയോഗിച്ചു പ്രവർത്തിക്കുന്ന പമ്പുകളും ആയിരിക്കും വരുക.

കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ആണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്, ആയതിനാൽ ഒക്ടോബർ മാസം മുതൽ പ്രാബല്യത്തിൽ വരുന്ന ഈ മാറ്റം മൂലം ഇനി വാഹന നിർമ്മാതാക്കൾ വാഹന ഉടമസ്ഥർക്ക് സ്‌റ്റെപ്പിനിക്ക്‌ പകരമായി പാമ്പുകളും കിറ്റുകളും ആയിരിക്കും നൽകുക. ഒരു പരീക്ഷണം എന്ന രീതിയിൽ ആദ്യത്തെ വട്ടം 3500നു താഴെ ഭാരമുള്ള വണ്ടികളിൽ ആയിരിക്കും ഇവ ഏർപ്പെടുത്തുക, ഒപ്പം ഇരുചക്രവാഹനങ്ങളിലെ പിൻസീറ്റ് ഒഴിവാക്കി അവിടെ പഞ്ചർ കിറ്റുകളും, ഇലക്ട്രിക് പാമ്പുകളും സജ്ജീകരിക്കാൻ ആണ് തീരുമാനം.

അങ്ങനെ വരുമ്പോൾ ടയറിലെ എയർ കുറയുന്നത് എങ്ങനെ അറിയും എന്ന് ഒരു സംശയം നിങ്ങളിൽ പലർക്കും ഉണ്ടായിരിക്കും, അത് ദൂരികരിക്കുവാനായി ടയറിൽ പ്രഷർ കുറയുന്ന സമയം ഇത് ഡ്രൈവറെ അറിയിക്കുവാനുള്ള സംവിധാനം കൂടി ആവിഷ്കരിക്കുന്നുണ്ട്, അപ്പോൾ ഒക്ടോബറിൽ തന്നെ ഈ പറഞ്ഞ മാറ്റങ്ങൾ നമ്മൾ വാഹനങ്ങളിൽ കണ്ടു തുടങ്ങുന്നതായിരിക്കും, ആയതിനാൽ ഇതെല്ലാം നിങ്ങൾക്ക് നല്ലൊരു അറിവ് ആയിരിക്കുമെന്നു കരുതുന്നു.

Leave a Reply

Your email address will not be published. Required fields are marked *