സിലിക്ക ജെൽ പാക്കറ്റുകൾ കൊണ്ടുള്ള ഉപകാരങ്ങൾ അറിഞ്ഞാൽ ഇവ ഇനി ആരും വെറുതെ കളയുകയില്ല, അറിവ്

നമ്മൾ പല സാധനങ്ങളും വാങ്ങുമ്പോൾ അതിൻറെ പാക്കേജിന് ഉള്ളിൽ കാണപ്പെടുന്ന സിലിക്ക ജെൽ പാക്കറ്റുകൾ കൊണ്ടുള്ള ഉപകാരങ്ങൾ അറിഞ്ഞാൽ ഇവ ഇനി ആരും വെറുതെ കളയുകയില്ല.

ഇലക്ട്രോണിക് വസ്തുക്കളും, ബാഗുകളും അതുപോലെയുള്ള സാധനങ്ങളൊക്കെ വാങ്ങുമ്പോൾ അതിനുള്ളിൽ നിന്ന് സിലിക്ക ജെലിന്റെ ഒന്നോ അതിലധികമോ പാക്കറ്റ് കിട്ടാറുണ്ട്, പക്ഷേ ഇത്പ വിഷം ആണെന്ന് കരുതി കൊണ്ട് ആരും ഇത് തൊട്ട് പോലും നോക്കാറില്ല, എന്നാൽ അത് വിഷം തന്നെ ആണെങ്കിലും ഒരുപാട് ഉപകാരങ്ങൾ അത്കൊണ്ട് ഉണ്ട്, ആയതിനാൽ കൊച്ചു കുട്ടികളുടെയും മൃഗങ്ങളും ഒക്കെ ഇവാ എടുക്കുന്നത് ഒഴിവാക്കണം.

സത്യത്തിൽ ഇത് ബാഗിലും, ഇലക്ട്രോണിക് ഉപകരണങ്ങളിൽ പാക്കേജിലും ഒക്കെ നിക്ഷേപിക്കുന്നത് അതിനുള്ളിലെ ഈർപ്പം വലിച്ചെടുക്കാനാണ്, അപ്പോൾ ഇങ്ങനെ പാക്കറ്റുകൾ നിങ്ങളുടെ വീടുകളിൽ ഉണ്ടെങ്കിൽ എന്തെല്ലാം ഉപകാരങ്ങൾ ആണ് അതുകൊണ്ട് ഉള്ളതെന്ന് മനസ്സിലാക്കുക.

വിയർപ്പുനാറ്റം മാറുവാൻ, ആൽബം/ ഫോട്ടോകളും കേടുവരാതിരിക്കാനും, പല സ്ഥലങ്ങളിലെയും നനവു മാറാനും, ഫോൺ വെള്ളത്തിൽ പോയി കഴിഞ്ഞ് അതിൽ നിന്ന് വെള്ളം വലിച്ചെടുപിക്കാനും, മേക്കപ്പ് വസ്തുക്കൾ കേടുകൂടാതെ ഇരിക്കുവാനും, റെയ്സറുകൾ തുരുമ്പ് പിടിക്കാതിരിക്കാനും അങ്ങനെ ഒരുപാട് ഉപയോഗങ്ങൾ സിലിക്ക ജെൽ പാക്കറ്റുകൾ കൊണ്ട് ഉണ്ട്, ആയതിനാൽ ഇവ എന്തൊക്കെയാണെന്ന് അറിഞ്ഞിരുന്നാൽ ഇനി സിലിക്ക ജെൽ പാക്കറ്റുകൾ കാണുമ്പോൾ സൂക്ഷിച്ചുവച്ച് ഇത്തരം കാര്യങ്ങൾക്ക് ഉപയോഗിക്കാം.

Chat conversation end

Leave a Reply

Your email address will not be published. Required fields are marked *