ഓഫ് ആക്കിയ പൈപ്പിൽ നിന്നും വെള്ളം തുള്ളിതുള്ളിയായി പോകുന്നുണ്ടെങ്കിൽ ആദ്യം ഇതൊന്ന് പരീക്ഷിക്കാം

ഓഫ് ആക്കിയ പൈപ്പിൽ നിന്നും വെള്ളം തുള്ളിതുള്ളിയായി പോകുന്നുണ്ടെങ്കിൽ ആദ്യം ഇതൊന്ന് പരീക്ഷിച്ച് കഴിഞ്ഞു പുറത്തു നിന്ന് ആളെ വിളിക്കാം.

എല്ലാവർക്കും സുപരിചിതമായ പ്രശ്നമാണ് വീടുകളിൽ ഉള്ള പൈപ്പ് ഓഫ് ആക്കിയിട്ട് പിന്നെയും അതിൽ നിന്ന് തുള്ളിതുള്ളിയായി വെള്ളം വരുന്നത്, ഇതിലൂടെ നമ്മൾ ഒരുപാട് വെള്ളം പാഴാക്കുന്നു എന്നുമാത്രമല്ല തുള്ളിതുള്ളിയായി ഇവ നിരന്തരമായി നിലത്ത് അല്ലെങ്കിൽ സിങ്കിൽ ഒക്കെ വീഴുന്നത് മൂലം ആ ഭാഗത്ത് കറ പിടിക്കാനും സാധ്യതയുണ്ട്.

പൈപ്പ് ഫിറ്റ് ചെയ്തു കുറച്ചുനാൾ ഒന്നും ഈ പ്രശ്നം ഉണ്ടാവുകയില്ല, കാലക്രമേണ ഇതിൻറെ ഉപയോഗം കൊണ്ട് അതിന്മേലുള്ള ജോയിൻറ് ലൂസായത് കൊണ്ടാണ് ഈ വെള്ളം തുള്ളിതുള്ളിയായി വീഴുന്നത്, ഈ പ്രശ്നം പരിഹരിക്കാനായി പുറത്തുനിന്ന് പ്ലംബര്യും മറ്റും വിളിക്കേണ്ട ആവശ്യമൊന്നുമില്ല, നിങ്ങളുടെ വീട്ടിൽ ഉള്ള ആർക്കും ഇത് ശരിയാക്കാവുന്നതാണ്.

ചിലപ്പോൾ പ്ലംബറിനെ വിളിച്ചു കൊണ്ടു വന്നു ഒരുവട്ടം ശരിയാക്കി കഴിഞ്ഞ്, വീണ്ടും ഇത് കുറച്ചു നാൾ കഴിയുമ്പോൾ വെള്ളം വീഴാൻ തുടങ്ങിയാൽ, അത്തരം സാഹചര്യത്തിൽ എപ്പോഴും അവരെ വിളിച്ചു സഹായം തേടുന്നതിലും ഏറ്റവും നല്ലത് നമ്മൾ തന്നെ ഈ പ്രശ്നം പരിഹരിക്കുന്നതാണ്.

പൈപ്പിന് ജോയിൻറ് ഒന്നു മുറുക്കിയാലോ അല്ലെങ്കിൽ എന്തെങ്കിലും വച്ച് ഒട്ടിച്ചു ടൈറ്റ് ആക്കിയാൽ തന്നെ ഈ പ്രശ്നം തീരുന്നതാണ്, അപ്പോൾ എങ്ങനെയാണെന്ന് ഇത് ശരിയാക്കുന്നത് എന്ന് വിശദമായി കാണാം.