നെയിൽ കട്ടർ കൊണ്ട് നഖം വെട്ടുന്നത് മാത്രമല്ല, വേറെയും കാര്യങ്ങൾ ചെയ്തെടുക്കാം, നല്ലൊരു അറിവ്

നെയിൽ കട്ടർ കൊണ്ട് നഖം വെട്ടുന്നത് മാത്രമല്ല, വേറെയും കാര്യങ്ങൾ ചെയ്തെടുക്കാം, ഇത് അറിയാത്തവർക്ക് നല്ലൊരു അറിവ് ആയിരിക്കട്ടെ.

മിക്ക വീടുകളിലും ഒന്നിലധികം നെയിൽ കട്ടർ ഇരിക്കുന്നുണ്ടാകും, കാരണം ഇവ പെട്ടെന്ന് തന്നെ കാണാതെ പോകുന്ന ഒരു സംഭവം തന്നെയാണ്, ആയതിനാൽ ഒന്ന് കാണാതാവുന്ന സമയം നമ്മൾ ഒട്ടും തന്നെ ചിന്തിക്കാതെ മറ്റൊന്ന് എടുക്കുകയും, പിന്നീട് കാണാതായത് കണ്ടെത്തുകയും ആണ് പതിവ്, അങ്ങനെ ഒരുപാട് ഇവ വീട്ടിൽ ഉണ്ടാകും.

എന്നാൽ ഇവ കൊണ്ട് നഖം വെട്ടാൻ മാത്രമല്ലാതെ, അതിനുള്ളിലെ രണ്ട് മറ്റു ബ്ലേഡുകൾ കൊണ്ട് എന്താണ് ഉപയോഗം എന്ന് പലരും ചിന്തിച്ചിട്ടുണ്ടാകും, എന്നാൽ ഇത് നഖത്തിൻറെ അഴുക്ക് കളയാൻ ആണെന്ന് എല്ലാം പറയുമെങ്കിലും ഇതുവച്ച് നമുക്ക് ഉപകാരപ്പെടുന്ന രണ്ട് കാര്യങ്ങൾ കൂടി ചെയ്യാൻ സാധിക്കുന്നതാണ്. പലർക്കും ഈ രണ്ടു കാര്യങ്ങൾ അറിയാമായിരിക്കും എന്നിരുന്നാൽ കൂടിയും അറിയാത്തവർക്ക് വേണ്ടിയാണ് ഇത്തരം പോസ്റ്റ് നൽകുന്നത്.

അപ്പോൾ അതിൽ ഏറ്റവും ആദ്യത്തേത് നമ്മൾ സോഡ കുപ്പി തുറക്കാനായി പല്ല്‌ കൊണ്ടൊന്നും കടിച്ചു തുറക്കാതെ ഇവ വച്ചു എളുപ്പം സോഡ പൊട്ടിക്കാം, എന്നുള്ള കാര്യമാണ്, ഇൗ ഒരു കാര്യം പലരും ചെയ്യുന്നത് നമ്മൾ കണ്ടിരിക്കും, അപ്പോൾ സോഡ പൊട്ടിക്കാൻ ഒക്കെ പ്രയാസപ്പെടുന്നവർക്ക് ഇതു ഒരെണം മാറ്റി വച്ചു കഴിഞ്ഞാൽ ആവശ്യ സമയം കട്ടർ ഉപയോഗിച്ച് എളുപ്പം പോട്ടിക്കവുന്നതാണ്.

രണ്ടാമത്തേത് നമ്മൾ അടുക്കളയിൽ ഒക്കെ നെയ്യ്, മിൽക്ക്മെയ്ഡ് അങ്ങനെ സാധനങ്ങളുടെ പാക്കേജ് കത്തി ഒന്നും ഇല്ലാതെ ഇവ വച്ച് എളുപ്പം പെർഫെക്റ്റ് ആയി തന്നെ തുറക്കാൻ സാധിക്കുന്നതാണ്, അതുകൊണ്ടുതന്നെ കത്തിവെച്ച് അവിടെ ഇവിടെയും കുത്തി ബോട്ടിൽ നാശം ആകേണ്ട ആവശ്യമില്ല. അപ്പോൾ ഈ രണ്ട് കാര്യങ്ങളും ഒരു നെയിൽ കട്ടർ ഇതിനുവേണ്ടി മാറ്റിവച്ചാൽ ചെയ്യാവുന്നതാണ്. ഇത് എങ്ങനെയാണ് ചെയ്യുന്നതെന്ന് എല്ലാം നിങ്ങൾക്ക് താല്പര്യം കണ്ടറിയാം.

കൂടാതെ ഇത്തരം അറിവുകൾ നിങ്ങള്ക്ക് പുതിയതാണോ ഇല്ലയോ എന്ന് കമന്റിലൂടെ രേഖപ്പെടുത്താം.

Leave a Reply

Your email address will not be published. Required fields are marked *