ഇതാ വാഹന പ്രേമികളുടെ ഇഷ്ടവാഹനമായ അംബാസിഡർ പുതിയ ലുക്കിൽ തിരിച്ചു വരുന്നു ഇലക്ട്രിക്ക് കാർ

വാഹന പ്രേമികളുടെ ഇഷ്ട വാഹനം ആണ് അംബാസഡർ. അംബാസഡർ 2014 ലാണ് അവസാനമായി
നിർമ്മിച്ചത്. ഇപ്പോൾ ഒരു ഗംഭീരമായ തിരിച്ചു വരവിന് ഒരുങ്ങുകയാണ് ഈ ഒരു നൊസ്റ്റാൾജിയ വാഹനം.

പുത്തൻ പുതിയ ലുക്കിൽ ഈ ഒരു വണ്ടി തിരിച്ചെത്തുമ്പോൾ വാഹന പ്രേമികൾക്ക് അത് ഒട്ടേറെ ആഹ്ലാദം നിറഞ്ഞു നിൽക്കുന്ന നിമിഷങ്ങൾ തന്നെയായിരിക്കും. 1960-ലാണ് ഹിന്ദുസ്ഥാൻ മോട്ടോഴ്സ് അംബാസഡർ ആദ്യമായി നിർമ്മിക്കുന്നത്. പിന്നീട് 1980 വരെ അംബാസിഡറിന്റ സുവർണ കാലഘട്ടം തന്നെ ആയിരുന്നു. എന്നാൽ 1980 മാരുതി 800 എന്ന വാഹനത്തിന്റ വരവോടെയാണ് അംബാസിഡറിന്റ ഡിമാൻഡ് കുറഞ്ഞു വന്നത്. അങ്ങനെ
പ്രധാനമന്ത്രി മുതൽ സാധാരണക്കാർ വരെ ഉപയോഗിച്ചിരുന്ന അംബാസഡർ പിന്നീട് 2014 ആയിരുന്നു നിർമാണം നിർത്തുകയായിരുന്നു. ഇപ്പോൾ ഡി സി 2 എന്നു പറയുന്ന ഒരു കമ്പനി ഇലക്ട്രിക് വാഹനമായി അംബാസഡർ പുറത്തു ഇറക്കാനുള്ള ഡിസൈൻ രൂപീകരിക്കുകയാണ്. അത്യാധുനിക വണ്ടികളുടെ സൗകര്യങ്ങൾ എല്ലാം താനെന്ന ഇതിനു നൽകുന്നതായിരിക്കും. അപ്പോൾ ഇതിന്റ ഗംഭീരമായ ഒരു തിരിച്ചു വരവ് പ്രതീക്ഷിച്ചിരിക്കുന്ന എല്ലാവർക്കും തന്നെ വളരെയധികം സന്തോഷകരമായ ഒരു കാര്യം തന്നെയായിരിക്കും. ഈ ഒരു സന്തോഷ

വിവരം എല്ലാ വാഹനപ്രേമികളെയും അറിയിക്കാവുന്നതാണ്.