വീട്ടിലെ സാധാ ഫാനിൽ വെറും നാലു കണക്ഷൻ കൊടുത്തു ഓട്ടോമാറ്റിക്കായി കാറ്റു സെറ്റ് ചെയ്യുന്നതാകാം

വീട്ടിലെ സാധാ ഫാനിൽ വെറും നാലു കണക്ഷൻ കൊടുത്തു ഓട്ടോമാറ്റിക്കായി തണുപ്പ് കൂടുമ്പോൾ കാറ്റു കുറയുവാനും, ചൂടുകൂടുമ്പോൾ കാറ്റു കൂടുവാനും വേണ്ടരീതിയിൽ സ്മാർട്ട് ആക്കി എടുക്കാം.

നമ്മുടെ രാത്രിയിൽ കിടക്കുന്ന നേരത്ത് റൂമിനുള്ളിൽ നല്ല ചൂട് ഉണ്ടായിരിക്കും, എന്നാല് കുറച്ചുനേരം കഴിയുമ്പോൾ വല്ലാത്ത തണുപ്പും തോന്നും, ഈ സമയത്ത് എഴുന്നേറ്റുപോയി ഫാനിന്റെ സ്പീഡ് കുറയ്ക്കുന്നത് പലർക്കും മടി ഉള്ള കാര്യമാണ്, അത്പോലെ തന്നെ ആണ് അസഹ്യമായ ചൂട് ഉള്ളപ്പോഴും, ആയതിനാൽ തന്നെ അത്രയും കാറ്റ് ആവശ്യമില്ലെങ്കിൽ പോലും അത് ഇട്ടുകൊണ്ട് പുതച്ചുമൂടി നമ്മൾ കിടന്നുറങ്ങും, അങ്ങനെ വരുമ്പോൾ ഒരുപാട് വൈദ്യുതി ആണ് നമ്മൾ ആവശ്യമില്ലാതെ കളയുന്നത്, കാരണം എത്ര സ്പീഡിൽ കറങ്ങുന്നു അത്രയും വൈദ്യുതിയും നമ്മുടെ കയ്യിൽ നിന്നു പോകുന്നു.

ആയതിനാൽ നമ്മുടെ വീട്ടിൽ ഉള്ള സാധാ സീലിങ് ഫാനുകൾ സ്മാർട്ടാക്കി എടുക്കുവാൻ വെറും നാല് കണക്ഷൻ മതി, ഇതിനായി പുറത്തുനിന്ന് വാങ്ങേണ്ടത്‌ ഒരു തെർമോസ്റാറ്റും, 12 വോൾട്ട് അഡാപ്റ്റർ മാത്രമാണ്, ഇതെല്ലാം ഇലക്ട്രോണിക് ഷോപ്പുകളിൽ നിന്ന് എളുപ്പം ലഭിക്കുകയും ചെയ്യും. ഇത് വച്ചു വീഡിയോയിൽ പറയുന്ന രീതിയിൽ ചെയ്തു കഴിഞ്ഞിട്ടുണ്ടെങ്കിൽ ഇവ റൂമിനുള്ളിൽ തണുപ്പ് കൂടുന്ന സമയം ഫാൻ ഓട്ടോമാറ്റിക് ആയി കുറയുകയും, ചൂടു കൂടുന്ന സമയം ഫാനിന്റെ സ്പീഡ് കൂടുകയും ചെയ്യുന്നു, ഇതിലൂടെ ആവശ്യത്തിനുമാത്രം വൈദ്യുതി ഉപയോഗിക്കാൻ സാധിക്കും, അപ്പൊൾ കരണ്ട് ബില്ലിലും ലാഭം ഉണ്ടായിരിക്കും.

പിന്നെ ചില ആളുകൾക്ക് അമിതമായ തണുപ്പ് ഉണ്ടെങ്കിൽ മൂക്കടപ്പ് വരുന്ന പ്രശ്നം ഉണ്ടെങ്കിൽ അതും ഈ രീതിയിൽ തന്നെ പരിഹരിക്കാൻ സാധിക്കും. ഇതിനായി ആർക്ക് വേണമെങ്കിലും പറയുന്ന രീതിയിൽ ചെയ്താൽ ഫാനിനെ സ്മാർട്ട് ആക്കി എടുക്കാം.

തീർച്ചയായും ഇത് എങ്ങനെയാണ് ചെയ്യുന്നതെന്ന് നിങ്ങൾക്ക് കാണാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *