സ്വർണ്ണവില കുറഞ്ഞു എന്നുള്ള ഏറെ സന്തോഷകരമായ വാർത്തയാണ് ഇന്ന് പറയാനുള്ളത്, വില വിശദമായി അറിയാം

സ്വർണ്ണവില കുറഞ്ഞു എന്നുള്ള ഏറെ സന്തോഷകരമായ വാർത്തയാണ് ഇന്ന് പറയാനുള്ളത്, വില വിശദമായി അറിയാം.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വർണവില കുത്തനെ കുതിച്ചു കയറുകയായിരുന്നു, എന്നാൽ ഇന്ന് ഏറെ ആശ്വാസം എന്നോളം സ്വർണ്ണവിലയിൽ അൽപ്പം കുറവ് കണ്ടിരിക്കുകയാണ്. തുടർന്നുള്ള ദിവസങ്ങളിലും സ്വർണവിലയെ പറ്റിയുള്ള വിവരങ്ങൾ അടങ്ങിയ പോസ്റ്റ് ഈ പേജിലൂടെ നൽകുന്നതായിരിക്കും., ഇത് ഏവർക്കും ഉപകാരപ്പെടും എന്ന് കരുതുന്നു.

ഇന്നലെ സെപ്റ്റംബർ 16, ബുധനാഴ്ച ഒരു പവന് 38160 രൂപയും, ഗ്രാമിന് 4770 രൂപയുമായിരുന്നു. എന്നാൽ ഇന്ന് സെപ്റ്റംബർ 17, വ്യാഴാഴ്ച ഒരു പവന് സ്വർണത്തിന് 200 രൂപ കുറഞ്ഞു കൊണ്ട് 37960 രൂപയും, ഗ്രാമിന് 4745 രൂപയും ആയിരിക്കുന്നു.

കഴിഞ്ഞ ഒരാഴ്ചത്തെ സ്വർണവില എങ്ങനെ എന്ന് നോക്കാം.. സെപ്റ്റംബർ 10ന്, പവന് 80 രൂപ വർധിച്ച് 37920 രൂപയും, സെപ്റ്റംബർ 11ന്, 120 രൂപ കുറഞ്ഞ് കൊണ്ടു 37800 രൂപയും ആയിരുന്നു, സെപ്റ്റംബർ 13 വരെ ഇൗ വിലായായിരുന്നു നിലനിന്നത്.

പിന്നീട് സെപ്റ്റംബർ 14ന്, 120 രൂപ കൂടി 37920 രൂപയും, സെപ്റ്റംബർ 15ന്, 240 രൂപ കൂടി 38160 രൂപയും ആയിരുന്നു. നാളെയും വില കുറയുമെന്ന് സമാശ്വസിക്കാം.