നികുതി അടച്ച റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ വീണാ വിജയനെ പിന്തുണച്ച് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ
മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് പിന്തുണയുമായി തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. വീണാ വിജയന്റെ കമ്പനിയായ എക്‌സലോജിക് നികുതി അടച്ചെന്ന ജിഎസ്ടി കമ്മീഷണറുടെ റിപ്പോർട്ടിന് പിന്നാലെയാണ് ആര്യ രാജേന്ദ്രൻ രംഗത്തെത്തിയത്.
‘എത്രനുണകളാൽ കോട്ട കെട്ടിയാലും സത്യത്തിന്റെ ശബ്ദം മുഴങ്ങുമ്പോൾ നുണക്കോട്ടകൾ തകർന്നടിയുക തന്നെ ചെയ്യുമെന്ന്’ ആര്യ രാജേന്ദ്രൻ തന്റെ ഫേസ്ബുക്കിൽ പോസ്റ്റിൽ കുറിച്ചത് ഇങ്ങിനെയാണ്.
അതിനിടെ, സിഎംആർഎല്ലിൽ നിന്ന് ലഭിച്ച പണം മുഖ്യമന്ത്രി വീണാ വിജയന്റെ ഐജിഎസ്ടിയുടെ കമ്പനി നൽകിയെന്ന ജിഎസ്ടി കമ്മിഷണറുടെ റിപ്പോർട്ട് പുറത്തുവന്നു. വിവാദത്തിന് മാസങ്ങൾക്കുമുമ്പ് പണം നൽകിയെന്നും എന്നാൽ എത്രയെന്ന് പറഞ്ഞിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. തുക നൽകിയിരുന്നെങ്കിൽ വീണയോ കമ്പനിയോ ഇതുവരെ രേഖകൾ പുറത്തുവിടാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല.
