ആലുവയിൽ 6 വയസ്സുകാരിയെ കൊലപ്പെടുത്തിയ അസഫാക്കിനെ സഹായിക്കില്ലെന്ന് കുടുംബം; തെറ്റ് ചെയ്തവൻ സ്വയം അനുഭവിക്കട്ടെ എന്ന് പിതാവ്

ആലുവയിൽ ആറു വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ അസ്ഫാക്കിനെ കുടുംബം തള്ളിപ്പറഞ്ഞു. അസ്ഫാക്ക് സ്ഥിരമായി പ്രശ്നക്കാരൻ ആണെന്ന് പിതാവ് നൈമുള്‍ ഹഖ് പറഞ്ഞു. അസ്ഫാക്കിനെ കുറിച്ച് അറിയാൻ യാതൊരു താൽപര്യം ഇല്ലെന്നും, അസ്വാക്കിനെ സഹായിക്കില്ലെന്നും, എന്ത് തെറ്റ് ചെയ്താലും അതിൻറെ ഫലം സ്വയം അനുഭവിക്കട്ടെ, കുടുംബത്തിൽ ആരും തന്നെ സഹായിക്കില്ല.

ഇതിനുമുൻപും അസഫാക്കികിനെ വീട്ടിൽ കെട്ടിയിട്ടിട്ട് പോലീസിന് കൈമാറിയിട്ടുണ്ട്. രണ്ടരവർഷം മുൻപാണ് അവനെ വീട്ടിൽ നിന്നും പുറത്താക്കിയത്. അസഫാക്ക് എവിടെ എന്ന് അറിയില്ലെന്നും ,അവൻ ഇപ്പോൾ തന്റെ മകൻ അല്ലെന്നും ആണ് പിതാവ് പറയുന്നത്. 2022 ഏപ്രിൽ 13ന് അസഫാക്ക്നെ വീട്ടിൽ നിന്നും പുറത്താക്കിയതിന്റെ കുടുംബരേഖ തയ്യാറാക്കിയിട്ടുണ്ട്.

ലഹരിക്ക് അടിമയാണെന്നും അസഫാക്കന് കുടുംബത്തിൽ യാതൊരു ഉത്തരവാദിത്വവും ഇല്ലെന്നും രേഖയിൽ വ്യക്തമാക്കുന്നുണ്ട്. അസഫാക്ക്നെ ഒരുതരത്തിലും സഹായിക്കില്ലെന്നും സഹോദരൻ റഫീഖ് ആലമും, അസഫാക്കൻറെ പിതാവായ നൈമുള്‍ ഹഖ് പറഞ്ഞു. കേരളത്തിലെ പോലീസിനെ കുറിച്ച് കൂടുതൽ ഒന്നും അറിയില്ലെങ്കിലും അസഫാക്ക്കിനെ കടുത്ത ശിക്ഷ തന്നെ ലഭിക്കണം എന്നും അവർ പറഞ്ഞു.

കേരളത്തിൽ പരിചയമുള്ള ആരും തന്നെ ഇല്ല ഈ കേസിൽ അസഫാക് സഹായിക്കുകയും ഇല്.ല രണ്ടുവർഷം മുൻപാണ് വീട് വിട്ടുപോയത്. അതിനുശേഷം ഫോണും ചെയ്തിട്ടില്ല. ഡൽഹിയിൽ അസഫാക്കിനെതിരായ കേസ് വ്യാജമാണെന്നും സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് വ്യാജ കേസ് നൽകുകയായിരുന്നുവെന്നും സഹോദരൻ പറഞ്ഞു. കേരള പോലീസുമായി ഇതുവരെ ബന്ധപ്പെട്ടില്ല ബന്ധപ്പെട്ടിട്ടില്ല എന്നും അദ്ദേഹം പ്രതികരിച്ചു.

Prime Reel News

Similar Posts