തലസ്ഥാനത്ത് പട്ടാപ്പകൽ 17 കാരിക്ക് നേരേ ലൈം, ഗികാതിക്രമം; ബിഹാർ സ്വദേശിയായ പ്രതി പിടിയിൽ; പത്തുവര്‍ഷം കഠിനതടവ്
സ്‌കൂൾ വിദ്യാർഥിനിയെ പട്ടാപ്പകൽ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് പത്തുവർഷം കഠിനതടവും 40,000 രൂപ പിഴയും ശിക്ഷ. ബിഹാർ സ്വദേശി സാംജയ് (20)നാണ് തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി ആർ.രേഖ ശിക്ഷ വിധിച്ചത്. പിഴ തുക പെൺകുട്ടിക്ക് നൽകണമെന്നും കോടതി നിർദേശിച്ചു. പിഴയടച്ചില്ലെങ്കിൽ പ്രതി എട്ടുമാസം കൂടി തടവ് അനുഭവിക്കണം.
2022 ജൂൺ 7 ന് നന്തൻകോട് വെച്ചാണ് 17 വയസ്സുള്ള സ്കൂൾ വിദ്യാർത്ഥിനി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടത്. ഉച്ചയ്ക്ക് സ്‌കൂളില്‍നിന്ന് കൂട്ടുകാരിക്കൊപ്പം ഹോസ്റ്റലിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയെ പ്രതി കടന്നുപിടിക്കുകയായിരുന്നു. സംഭവത്തിന് ശേഷം പെൺകുട്ടി നിലവിളിച്ചതോടെ പ്രതി ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് നാട്ടുകാർ യുവാവിനെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
