ജ്യോത്സ്യനെ മയക്കി കിടത്തി പണവും പന്ത്രണ്ടര പവൻ സ്വർണ്ണവും കവർന്ന യുവതി പിടിയിൽ

കൊച്ചിയിൽ ജ്യോത്സ്യനെ മയക്കി കിടത്തി 12.5 പവൻ സ്വർണവും പണവും കവർന്ന യുവതി അറസ്റ്റിൽ. തൃശൂർ മണ്ണുത്തി സ്വദേശി ആൻസിയെയാണ് എളമക്കര പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 26ന് ഇടപ്പള്ളിയിലെ ലോഡ്ജിൽ വെച്ചായിരുന്നു സംഭവം. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ശേഷം തനിക്ക് ജ്യോത്സ്യനെ കാണണമെന്ന് പറഞ്ഞ് കൊല്ലം സ്വദേശിയായ ജ്യോതിഷിയെ വിളിച്ചു വരുത്തിയത്.

സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ശേഷം പൂജയെക്കുറിച്ചും ദോഷം അകറ്റാനുള്ള വഴിപാടുകളെക്കുറിച്ചും ചോദിച്ചറിഞ്ഞ് ജ്യോതിഷിയുമായി സൗഹൃദത്തിലായി. തുടർന്ന് യുവതിയുടെ ആവശ്യപ്രകാരം കൊച്ചിയിലെത്തി.

സുഹൃത്തിനെ കാണാമെന്ന് പറഞ്ഞാണ് യുവതി ഇടപ്പള്ളിയിലേക്ക് കൊണ്ടുപോയത്. അവിടെ ഭാര്യാഭർത്താക്കന്മാരാണെന്ന് പറഞ്ഞ് അവർ ഹോട്ടലിൽ മുറിയെടുത്തു. ഇവിടെ യുവതി ജ്യോതിഷിക്ക് പായസം വിളമ്പിയെങ്കിലും കഴിച്ചില്ല. ശീതളപാനീയങ്ങളിൽ ലഹരിവസ്തുക്കൾ നൽകി മയക്കിയ ശേഷം മോഷണം നടത്തിയെന്നാണ് പൊലീസ് പറയുന്നത്.

Prime Reel News

Similar Posts