കിടപ്പറ ദൃശ്യങ്ങളും സ്ത്രീകളുടെ കുളിമുറി ദൃശ്യങ്ങളും മെബൈല്‍ ഫോണില്‍ പകര്‍ത്തിയ യുവാവ് അറസ്റ്റില്‍

കിടപ്പുമുറികളുടെയും സ്ത്രീകളുടെ കുളിമുറി ദൃശ്യങ്ങളും മൊബൈൽ ഫോണിൽ പകർത്തിയ യുവാവിനെ പോത്തുക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. പോത്തുകൽ പൂളപ്പാടം കോട്ടുപാറ കണ്ണങ്കോടൻ ഫൈസലിനെ (30) പോത്തുകൽ സ്റ്റേഷൻ ഇൻസ്പെക്ടർ വി.എം. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

ഞെട്ടിക്കുളത്തുനിന്ന് നിന്ന് ലഭിച്ച രണ്ട് പരാതികളുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഞെട്ടികുളം ടൗണിൽ ഓട്ടോഡ്രൈവറായ ഇയാൾ രാത്രിയിൽ ഈ ഭാഗത്തെ വീടുകളിലെത്തി കുളിമുറിയിലും കിടപ്പുമുറിയിലും മൊബൈൽ കാമറ ഉപയോഗിച്ച് നഗ്നദൃശ്യങ്ങൾ പകർത്തുന്നത് പതിവായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

മുൻപും സമാനമായ സംഭവങ്ങളിൽ ഇയാളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചിട്ടുണ്ട്. ഐടി ആക്ട്, കേരള പോലീസ് ആക്ട്, ഐ.പി.സി. തുടങ്ങിയ നീയമങ്ങൾ ഉപയോഗിച്ച് ഇയാൾക്കെതിരെ കേസെടുത്തു. പ്രതിയെ നിലമ്പൂർ ഒന്നാം ക്ലാസ് ജുഡീഷ്യൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സിപിഒ ഫൈസൽ, സിപിഒ ബിജിത എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Prime Reel News

Similar Posts