ഓട്ടോയിൽ കയറിയ വിദ്യാർഥിനിക്ക് നേരെ അശ്ലീലച്ചുവയോടെ സംസാരം; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ
ഓട്ടോയിൽ സ്‌കൂൾ വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. നെയ്യാറ്റിൻകര കുളത്തൂർ വെങ്കടമ്പ് സ്വദേശി അനു(27)യെയാണ് വെള്ളറട പൊലീസ് അറസ്റ്റ് ചെയ്തത്. 16ന് വൈകിട്ട് ക്ലാസ് കഴിഞ്ഞ് കാരക്കോണത്ത് ബസ് കാത്തുനിന്ന സ്കൂൾ വിദ്യാർഥിനിയെ അമരവിളയിലേക്ക് പോകുന്ന ഓട്ടോയാണെന്ന് പറഞ്ഞ് പ്രതി വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു.
മറ്റൊരു സ്ത്രീയും ഓട്ടോയിൽ കയറി. കുന്നുന്തുക്കലിൽ യുവതി ഇറങ്ങിയ ശേഷം സ്‌കൂൾ വിദ്യാർഥി മാത്രമാണ് ഓട്ടോയിൽ ഉണ്ടായിരുന്നത്. തനിച്ചായപ്പോൾ ഓട്ടോഡ്രൈവർ പെൺകുട്ടിയോട് അശ്ലീലച്ചുവയോടെ സംസാരം തുടങ്ങി. പുറത്തിറങ്ങാൻ കുട്ടി ആവശ്യപ്പെട്ടപ്പോൾ വിജനമായ സ്ഥലത്ത് ഓട്ടോ നിർത്തി പെൺകുട്ടി ലൈംഗികാതിക്രമം കാണിക്കുകയും പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു.
തുടർന്ന് വിദ്യാർത്ഥിനി മാതാപിതാക്കളെ വിവരമറിയിക്കുകയും തുടർന്ന് വെള്ളറട പോലീസിൽ പരാതി നൽകുകയും ചെയ്തു. വെള്ളറട എസ്ഐ റസൂൽരാജിന്റെ നേതൃത്വത്തിൽ രഹസ്യമായി നടത്തിയ അന്വേഷണത്തിൽ പ്ലാമുട്ടുകട ജംക്‌ഷനിലെ ഓട്ടോ ഡ്രൈവറാണ് പ്രതിയെന്ന് കണ്ടെത്തി. തുടർന്ന് പ്രതിയെ പിടികൂടുകയും ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയും ചെയ്തു. തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.
