നായ കുറുകെ ചാടി ഓട്ടോ നിയന്ത്രണംവിട്ടു മറിഞ്ഞ് ഡ്രൈവർ മരിച്ചു; അപകടം കോഴിക്കോട്
നായ റോഡിന് കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു. അഴിയൂർ ചോമ്പാല ടെലിഫോൺ എക്സ്ചേഞ്ച് ബസ് സ്റ്റോപ്പിന് സമീപം ആവിക്കര റോഡിൽ പുതിയപറമ്പത്ത് അനിൽ ബാബു (ചൈത്രം ബാബു, 47) ആണ് മരിച്ചത്.
വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് കണ്ണൂക്കര ഒഞ്ചിയം റോഡിൽ കള്ളുഷാപ്പിന് സമീപമായിരുന്നു അപകടം. റോഡിലെ നായ്ക്കൾ കടിപിടികൂടുകയും റോഡിനു കുറുകെ ഓടുന്നത് പതിവായിരുന്നു, തുടർന്ന് ഓട്ടോ വെട്ടിമാറ്റാൻ ശ്രമിക്കുന്നതിനിടെ ഓട്ടോ മറിഞ്ഞു.
ഓട്ടോയ്ക്കുള്ളിൽ കുടുങ്ങിയ അനിൽ ബാബുവിനെ നാട്ടുകാർ ഓടിയെത്തി പുറത്തെടുത്തു വടകര സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു, തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടത്തിൽ ഓട്ടോ ഭാഗികമായി തകർന്നു. സിഐടിയു ഹാർബർ വിഭാഗം സെക്രട്ടറിയായിരുന്നു അനിൽ ബാബു. മൃ, തദേഹം പോസ്റ്റ്‌മോർട്ടത്തിനായി വടകര ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
