എടവണ്ണയിൽ ഓട്ടോറിക്ഷ റോഡിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് ഓട്ടോ ഡ്രൈവർ മ, രിച്ചു; കൊയിലാണ്ടി – നിലമ്പൂർ സംസ്ഥാന പാത ഉപരോധിച്ച് നാട്ടുകാർ
എടവണ്ണയിൽ ഓട്ടോറിക്ഷ റോഡിലെ വെള്ളക്കെട്ടിൽ വീണ് ഡ്രൈവർ മരിച്ചു. വഴിക്കടവ് സ്വദേശി യൂനസ് സലാം (42) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം. അപകടസമയത്ത് ഓട്ടോയിലുണ്ടായിരുന്ന മറ്റ് രണ്ട് പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
റോഡിൽ വെള്ളം കയറിയതിനെ തുടർന്നാണ് ഓട്ടോ മറിഞ്ഞതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും യൂനസിന്റെ ജീവൻ രക്ഷിക്കാനായില്ല.
മലപ്പുറം എടവണ്ണ വടശ്ശേരിയിൽ റോഡിലെ വെള്ളക്കെട്ടിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മ, രിച്ച സംഭവത്തിൽ പ്രതിഷേധം. നാട്ടുകാരുടെ നേതൃത്വത്തിൽ കൊയിലാണ്ടി – നിലമ്പൂർ സംസ്ഥാന പാത ഉപരോധിക്കുകയാണ്. വെള്ളക്കെട്ടിന് ശാശ്വത പരിഹാരം വേണമെന്നാണ് ആവശ്യം. റോഡിൽ വെള്ളക്കെട്ട് രൂപപ്പെടുന്നതിനാൽ അപകടം തുടർകഥയാണെന്നും നടപടി വേണമെന്നും നാട്ടുകാർ പറയുന്നു.
