കേസിൽപ്പെട്ട ഓട്ടോറിക്ഷ വില്പന പരസ്യം നൽകി കൈമാറി തട്ടിയത് രണ്ട് ലക്ഷം രൂപ; പ്രതി പിടിയിൽ

ഓട്ടോറിക്ഷ വിൽപ്പനയ്‌ക്കായി ഫെയ്‌സ്ബുക്കിൽ പരസ്യം നൽകി പ്രതി വാഹനം ഏൽപ്പിച്ച് 2,11,000 രൂപ തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ എറണാകുളം ചിറ്റൂർ സ്വദേശിയായ യുവാവാണ് തട്ടിപ്പിന് ഇരയായത്. കോട്ടയം അയർക്കുന്നം പുളിയംമാക്കൽ കോയിക്കൽ സുധിൻ സുരേഷി(26)നെയാണ് കാട്ടുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്.

 

പരസ്യം കണ്ട യുവാവ് പ്രതിയുമായി ബന്ധപ്പെടുകയും പണവുമായി കടുത്തുരുത്തിയിലെത്താൻ  ആവശ്യപ്പെടുകയും ചെയ്തു. സുധിനു പകരം മറ്റൊരാൾ വന്ന് ഓട്ടോറിക്ഷ കൈമാറി തിരിച്ചു പോയി. ആർസി ലെറ്റർ രണ്ട് ദിവസത്തിനകം മാറ്റി നൽകാമെന്ന് പറഞ്ഞ് പണവുമായി പോയി. ദിവസങ്ങൾ കഴിഞ്ഞിട്ടും ഉടമസ്ഥാവകാശം മാറ്റിയില്ല. ബന്ധപ്പെടാൻ ശ്രമിക്കുമ്പോൾ ഫോണെടുക്കാതെയുമായി.

 

അന്വേഷണത്തിൽ വാഹനം ഏറ്റുമാനൂർ പോലീസ് സ്‌റ്റേഷനിലെ കേസിൽ പെട്ടതാണ് എന്ന് കണ്ടെത്തി. ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിലും ഇയാൾക്കെതിരെ സമാനമായ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Prime Reel News

Similar Posts